Kanam Rajendran: പാര്‍ട്ടിയുടെ ഐക്യം ഊട്ടിയുറപ്പിച്ച് മുന്നോട്ടുപോകും: കാനം രാജേന്ദ്രന്‍

സിപിഐ(CPI) സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. പാര്‍ട്ടിയുടെ ഐക്യം ഊട്ടിയുറപ്പിച്ച് മുന്നോട്ടുപോകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍(Kanam Rajendran) പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു വ്യക്തമാക്കി. സമ്മേളനവുമായി ബന്ധപ്പെട്ട ബൂര്‍ഷ്വാ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണത്തെ അതിജീവിച്ച് മുന്നോട്ടു പോകാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിക്കുമെന്നും കാനം കൂട്ടി ചേര്‍ത്തു.

സിപിഐയുടെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി ഉള്ള സംസ്ഥാന സമ്മേളനത്തിനാണ് ഔദ്യോഗികമായ തുടക്കമായത്. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയുടെ ഐക്യവും സംഘടനാശക്തിയും ഊട്ടിയുറപ്പിച്ചു മുന്നോട്ടു പോകാന്‍ തീരുമാനിക്കുന്ന സമ്മേളനമാകും ഇതെന്ന കാനം പറഞ്ഞു. ഒപ്പം സമ്മേളനവുമായി ബന്ധപ്പെട്ട പുറത്തുവരുന്ന വാര്‍ത്തകളെയും കാനം തള്ളി.

പൊതുസമ്മേളനത്തിനുശേഷം പുത്തരിക്കണ്ടം മൈതാനത്ത് സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പതാക ഉയര്‍ത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News