National Film Awards: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം(National Film Awards) രാഷ്ട്രപതി ദ്രൗപതി മുര്‍മു(Droupadi Murmu) വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും അജയ് ദേവഗണും ഏറ്റുവാങ്ങി. മികച്ചേ ഗായികക്കുള്ള പുരസ്‌കാരം നഞ്ചിയമ്മ രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങിയത് ചരിത്ര നിമിഷമായി. ആശാ പരേഖര്‍ ദാദ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് ആശാ പരേഖും ഏറ്റുവാങ്ങി.

രണ്ട് വര്‍ഷത്തിന് ശേഷമാണ് രാഷ്ട്രപതി ദേശീയ ചലചിത്ര പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഗോത്രവര്‍ഗത്തില്‍ നിന്നും ആദ്യമായി രാഷ്ട്രപതിയായ ദ്രൗപതി മുര്‍മു ഗോത്രവര്‍ഗത്തില്‍ നിന്നുള്ള നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നല്‍കിയപ്പോള്‍ അത് ചരിത്ര നിമിഷമായി. മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും അജയ് ദേവഗണും പങ്കിട്ടപ്പോള്‍ സുരൈ പോട്രയിലെ അഭിനയത്തിലൂടെ മലയാളി താരം അപര്‍ണ ബാലമുരളി മികച്ച നടിക്കുള്ള പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി.

ബിജു മേനോന്‍ മികച്ച സഹനടനുള്ള പുരസ്‌കാരം ബിജു മേനോനും ഏറ്റുവാങ്ങി. അപ്പനിലും കോശിയിലൂടെ മലയാളത്തിലേക്ക് നിരവധി അവാര്‍ഡുകള്‍ എത്തിച്ച സച്ചിയുടെ ഭാര്യ പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ അത് ഒരു നൊമ്പരക്കാഴ്ച കൂടിയായിരുന്നു. ആശാ പരേഖര്‍ ദാദ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് ആശാ പരേഖും ഏറ്റുവാങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News