Kottayam: പൊള്ളലേറ്റ് ഒന്നര വയസുകാരി മരിച്ച സംഭവം; സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ഒന്നര വയസുകാരി മരിച്ച സംഭവത്തില്‍ സ്വകാര്യശുപത്രിക്ക് എതിരെ ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍.കുട്ടിയുടെ മരണകാരണം ആശുപത്രിയുടെ അനാസ്ഥമൂലമെന്ന് ആരോപണം. കുട്ടിയുടെ ആരോഗ്യനില മോശമായിട്ടും മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സ്വകാര്യശുപത്രി മാനേജ്‌മെന്റ് അനുവദിച്ചില്ലെന്നും പരാതി

കാഞ്ഞിരപ്പള്ളി പാലമ്പ്ര സ്വദേശി പയ്യംപള്ളിയില്‍ പ്രിന്‍സ് തോമസ് -ഡിയാ മാത്യു ദമ്പതികളുടെ മകളായ ഒന്നര വയസുകാരി സെറ മരിയാ പ്രിന്‍സ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഈ മാസം 12ന് തിളച്ച പാല്‍ വീണു പൊള്ളലേറ്റു കൂഞ്ഞിനെ എരുമേലിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. കുട്ടിയുടെ ആരോഗ്യ നിലയെ കുറിച്ച് ആശങ്ക അറിയിച്ചിട്ടും സ്വകാര്യശുപത്രി കാര്യമായ നടപടി സ്വീകരിച്ചില്ല. മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അനുവദിച്ചില്ല.മരണവെപ്രാളം പ്രകടിപ്പിച്ച കൂഞ്ഞിന് ഓക്‌സിജന്‍ നല്‍കിയില്ലെന്നുമാണ് രക്ഷിതാക്കളുടെ പരാതി.

സംഭവത്തില്‍ ബന്ധുക്കള്‍ കാഞ്ഞിരപ്പള്ളി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ കുട്ടിയുടെ ചികിത്സയില്‍ ആശുപത്രിക്ക് വീഴ്ച്ച പറ്റിയിട്ടില്ലെന്നും. ആരോഗ്യനില പെട്ടെന്ന് വഷളായതാണ് മരണിത്തിന് ഇടയാക്കിയതെന്നുമാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News