KSRTC: മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിച്ച സംഭവം; സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ അച്ഛനെയും മകളെയും ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരന്‍ സുരേഷ് കുമാര്‍ ആണ് അറസ്റ്റിലായത്.

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളിയിരുന്നു തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ വിഷ്ണുവാണ് ഹര്‍ജി തള്ളിയത്.

ശാസ്ത്രീയ പരിശോധനയ്ക്കായി പ്രതികളുടെ ശബ്ദുവും ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള സാംപിളുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും ഇതിന് ആരോപണവിധേയരായവരെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദീന്‍ ഹാജരായി.

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ്, മിലന്‍ ഡോറിച്ച്, അനില്‍കുമാര്‍, സുരേഷ് കുമാര്‍, അജികുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here