5G: രാജ്യത്ത് 5G സേവനങ്ങള്‍ ഇന്ന് മുതല്‍

5 ജി സേവനങ്ങള്‍ക്ക്(5G Services) പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi) ഇന്ന് തുടക്കമിടും. ദില്ലിയില്‍(Delhi) നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നതിനൊപ്പമാകും മോദി 5 ജി സേവനങ്ങള്‍ക്ക് തുടക്കമിടുക. ആദ്യഘട്ടത്തില്‍ രാജ്യത്തെ പ്രധാന 13 നഗരങ്ങളിലാണ് സേവനങ്ങള്‍ ലഭിക്കുക.

ഇതില്‍, കേരളത്തിലെ നഗരങ്ങള്‍ ഉള്‍പ്പെട്ടില്ല. സേവനങ്ങള്‍ ഉപഭോക്താകള്‍ക്ക് താങ്ങാവുന്ന നിരക്കിലാണെന്ന് ഉറപ്പ് വരുത്തുമെന്നും ഐ ടി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

2023 അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീപാവലിക്ക് ദില്ലി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, എന്നീ പ്രധാന നഗരങ്ങളില്‍ 5 ജി എത്തുമെന്ന് റിലയന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ടെല്ലും വി ഐ യും 5 ജി ഉടന്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News