
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ(Congress President Election) നാമ നിര്‍ദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും(Mallikarjun Kharge) ശശി തരൂരും(Shashi Tharoor) തമ്മിലാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്. ഇവര്‍ക്കു പുറമെ കെ.എന്‍ ത്രിപാഠിയും പത്രിക സമര്‍പ്പിച്ചിരുന്നു. വൈകിട്ടോടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി അംഗീകരിക്കപ്പെട്ട പത്രികകള്‍ ഏതെന്ന് വ്യക്തമാക്കും.
എ.ഐ.സി.സി ആസ്ഥാനത്താണ് ഇന്ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്നത്. ഈ മാസം എട്ടാം തിയതി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. മല്ലികാര്‍ജുന്‍ ഖാര്‍ഗെ 14 സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ശശി തരൂര്‍ അഞ്ചും കെ.എന്‍ ത്രിപാഠി ഒരു സെറ്റും പത്രികയും നല്‍കിയിട്ടുണ്ട്.
നെഹ്റു കുടുംബത്തിന്റെ പിന്തുണയാണ് ഖാര്‍ഗെയുടെ ബലം. എന്നാല്‍, പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന വാഗ്ദാനമാണ് ശശി തരൂര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇന്ന് മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരകത്തില്‍ സന്ദര്‍ശനം നടത്തുന്ന തരൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here