CPI: സിപിഐ സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം

ധീരരക്തസാക്ഷികളുടെ സ്മരണയില്‍ സിപിഐ(CPI) സംസ്ഥാന സമ്മേളനത്തിന് തുടക്കം. പൊതുസമ്മേളന വേദിയായ സ. പി കെ വി നഗറില്‍ (പുത്തരിക്കണ്ടം മൈതാനം) അഖിലേന്ത്യ കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പതാക ഉയര്‍ത്തി. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍(Kanam Rajendran) ഉദ്ഘാടനം ചെയ്തു.

വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്റെ നേതൃത്വത്തില്‍ എത്തിച്ച പതാക കാനം രാജേന്ദ്രന്‍ ഏറ്റുവാങ്ങി. നെയ്യാറ്റിന്‍കരയിലെ സ്വദേശാഭിമാനി – വീരരാഘവന്‍ സ്മൃതി മണ്ഡപത്തില്‍നിന്ന് കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് ജെ വേണുഗോപാലന്‍ നായരുടെ നേതൃത്വത്തില്‍ എത്തിച്ച കൊടിമരം അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിക്ക് കൈമാറി. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് എത്തിച്ച ബാനര്‍ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു ഏറ്റുവാങ്ങി. മൂന്നു ജാഥകളും പാളയം രക്തസാക്ഷി മണ്ഡപത്തിനുമുന്നില്‍ സംഗമിച്ച്, ചുവപ്പു സേനാംഗങ്ങളുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിലെത്തി.

യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ജി ആര്‍ അനില്‍ അധ്യക്ഷനായി. അഖിലേന്ത്യാ സെക്രട്ടറിയറ്റ് അംഗങ്ങളായ അതുല്‍ കുമാര്‍ അഞ്ജാന്‍, ബിനോയ് വിശ്വം എംപി, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ഇ ഇസ്മായില്‍, പന്ന്യന്‍ രവീന്ദ്രന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ മാങ്കോട് രാധാകൃഷ്ണന്‍, മന്ത്രിമാരായ കെ രാജന്‍, ജെ ചിഞ്ചുറാണി, പി പ്രസാദ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ഇ ചന്ദ്രശേഖരന്‍, സി ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ആലപ്പുഴ ഇപ്റ്റ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ശനി രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളന നഗരിയായ സ. വെളിയം ഭാര്‍ഗവന്‍ നഗറില്‍ (ടാഗോര്‍ തിയറ്റര്‍) സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ദിവാകരന്‍ പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് ‘ഫെഡറലിസവും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും’ സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. രണ്ടിനും മൂന്നിനും പ്രതിനിധി സമ്മേളനം തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News