Veena George: വയോജനങ്ങള്‍ക്ക് വളണ്ടിയര്‍ സേവനം ഉറപ്പ് വരുത്തും: മന്ത്രി വീണാ ജോര്‍ജ് കൈരളി ന്യൂസിനോട്

വയോജനങ്ങള്‍ക്ക് വളണ്ടിയര്‍ സേവനം ഉറപ്പ് വരുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്(Veena George) കൈരളി ന്യൂസിനോട്(Kairali News) പറഞ്ഞു. വയോജക്ഷേമം സര്‍ക്കാര്‍ ഉറപ്പ് വരുത്തും. പണമില്ലാത്തത് കൊണ്ട് അവര്‍ക്ക് ചികിത്സ കിട്ടാതിരിയ്ക്കരുതെന്നും മന്ത്രി പറഞ്ഞു. വയോജനദിനത്തില്‍ കൈരളി ന്യൂസിനോട് സംസാരിയ്ക്കുകയായിരുന്നു മന്ത്രി.

സമഗ്രവും സുതാര്യവുമായ പൊതുജനാരോഗ്യബില്‍ രൂപപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്

കേരള പൊതുജനാരോഗ്യബില്‍ സമഗ്രവും സുതാര്യവുമായി രൂപപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്(Veena George) പറഞ്ഞു. കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സെലക്ട് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ബില്ലുമായി ബന്ധപ്പെട്ട് ചില തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. രോഗം വന്നാല്‍ ഏതു ചികിത്സാരീതി സ്വീകരിക്കണമെന്നത് ബില്‍ ചോദ്യംചെയ്യുന്നില്ല.

പുതിയ വൈദ്യശാസ്ത്രശാഖകളെ അംഗീകരിക്കില്ലെന്ന പ്രചാരണവും വാസ്തവമല്ല. അംഗീകൃത യോഗ്യതകളുള്ളവര്‍ക്ക് നിയമവിധേയമായി പ്രാക്ടീസ് ചെയ്യാന്‍ തടസ്സമില്ല. പൊതുജനാരോഗ്യനിയമം ഏകപക്ഷീയമായി കൊണ്ടുവരാനല്ല, മറിച്ച് എല്ലാവരുടെയും അഭിപ്രായം കേട്ട് ബില്ലില്‍ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തി പ്രാബല്യത്തില്‍ വരുത്താനാണ് ശ്രമം. കോവിഡ്, നിപാ തുടങ്ങിയ മഹാമാരികളെ നേരിട്ടപ്പോഴാണ് ഏകീകൃത നിയമത്തിന്റെ ആവശ്യകത മനസ്സിലാക്കിയതെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളെ ഉള്‍പ്പെടുത്തി മൂന്നാമത് സെലക്ട് കമ്മിറ്റി യോഗമാണ് നടന്നത്. തിരുവനന്തപുരത്ത് ചേരുന്ന അവസാനയോഗത്തിനുശേഷം അഭിപ്രായങ്ങള്‍ പരിശോധിച്ച് ക്രോഡീകരിക്കും. നിയമസഭയുടെയും പ്രതിപക്ഷത്തിന്റെയും നിര്‍ദേശമനുസരിച്ച് ആവശ്യമായ മാറ്റംവരുത്തി ബില്‍ പുതുക്കുമെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതി ഉത്തരവും പരിഗണിച്ചാവും ബില്ലില്‍ ഭേദഗതി വരുത്തുക.

ജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നിയമസഭാ സെക്രട്ടറിക്ക് രേഖാമൂലമോ legislation@niyamasabha.nic.in എന്ന ഇ–മെയില്‍ മുഖേനയോ അയക്കാം. ചോദ്യാവലി നിയമസഭാ വെബ്‌സൈറ്റില്‍ (www.niya masabha.org) ലഭ്യമാണ്. സെലക്ട് കമ്മിറ്റി അംഗങ്ങളായ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എംഎല്‍എമാരായ അനൂപ് ജേക്കബ്, എ സി മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍, ഇ കെ വിജയന്‍, തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്‍, ജോയിന്റ് സെക്രട്ടറി പി ഹരി, എഡിഎം എസ് ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News