Coffee: വയനാട്ടിലെ കാപ്പിച്ചെടികള്‍ അബുദാബി രാജാവിന്റെ തോട്ടത്തിലേക്ക്

വയനാട്ടിലെ(Wayanad) കാപ്പിച്ചെടികള്‍(Coffee) ഇനി അബുദാബി(Abudabi) രാജാവിന്റെ തോട്ടത്തില്‍ വളരും. 8 വര്‍ഷം പ്രായമായ 2500 കാപ്പിച്ചെടികളാണ് ശശിമലയിലെ യുവകര്‍ഷകന്‍ കവളക്കാട്ട് റോയിയുടെ തോട്ടത്തില്‍നിന്നു കടല്‍ കടക്കുന്നത്. റബര്‍തോട്ടത്തില്‍ ഇടവിളയായി വളര്‍ത്താന്‍ സ്വന്തമായി റോയി വികസിപ്പിച്ചെടുത്ത അറബിക്ക ഇനം ബ്രാന്‍ഡ് ആയ റോയീസ് കാപ്പി അബുദാബി രാജകുടുംബത്തിന്റെ ആവശ്യപ്രകാരമാണ് അയയ്ക്കുന്നത്.

രാജകുടുംബത്തിന്റെ കൃഷി ശാസ്ത്രജ്ഞന്‍മാര്‍ പലവട്ടം റോയിയുടെ തോട്ടം സന്ദര്‍ശിച്ചാണു തീരുമാനമെടുത്തത്. യുഗാണ്ട, പോളണ്ട്, കോസ്റ്ററിക്ക എന്നിവിടങ്ങളില്‍നിന്നു വേറെ ഇനം കാപ്പിച്ചെടികളുമെത്തുന്നുണ്ട്.

കപ്പല്‍മാര്‍ഗം എന്നായിരുന്നു ആദ്യ തീരുമാനം. യാത്ര നീണ്ടാല്‍ ചെടികള്‍ നശിക്കുമെന്ന സംശയമുയര്‍ന്നപ്പോള്‍ കൊച്ചിയില്‍നിന്നു വിമാനത്തിലയയ്ക്കാന്‍ തീരുമാനിച്ചു. അബുദാബിയിലെത്തുന്ന ചെടികള്‍ 2 ദിവസത്തിനുള്ളില്‍ നടും. ചെടികള്‍ക്കു രാജ്യാന്തര അംഗീകാരം കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് റോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel