Mumbai: മുംബൈയില്‍ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍(Mumbai) പെട്ടെന്നുണ്ടായ വെടിവയ്പ്പില്‍ സംഘര്‍ഷാവസ്ഥ പൊലീസ്(police) ഇടപെട്ട് നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. പരസ്പര തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം. മുംബൈയിലെ കാന്തിവ്ലിയിലാണ് രണ്ട് യുവാക്കള്‍ ബൈക്കില്‍ വന്ന് വെടിയുതിര്‍ത്തത്. മുന്‍വൈരാഗ്യമാണ് കാരണമായി പൊലീസ് ചൂണ്ടിക്കാട്ടിയത്.

വെടിവെപ്പില്‍ മരിച്ചയാളുടെ പേര് അങ്കിത് യാദവ് എന്നാണ്. വെടിയുതിര്‍ത്തവരും സംഭവത്തില്‍ കൊല്ലപ്പെട്ടയാളും പരസ്പരം അറിയാവുന്നവരാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രതികള്‍ തിടുക്കത്തില്‍ നാല് റൗണ്ട് വെടിയുതിര്‍ത്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പ്രതികള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുമായായിരുന്നു.

നിലവില്‍ പരിക്കേറ്റ മൂന്നുപേരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News