ലഹരിക്കെതിരെ ക്യാമ്പസുകളില്‍ ജാഗ്രത സമിതികള്‍ രൂപീകരിക്കും: മന്ത്രി ആര്‍ ബിന്ദു| R Bindu

ലഹരിക്കെതിരെ ക്യാമ്പസുകളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു(R Bindu). ഒരു കോടി ജനങ്ങളിലേക്ക് ലഹരി വിരുദ്ധ സന്ദേശമെത്തിക്കുമെന്നും കലാലയങ്ങള്‍ ലഹരി വിമുക്തമാക്കാന്‍ വിവിധ പരിപാടികള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ കോളേജുകളിലും ലഹരി വിരുദ്ധ ജാഗ്രത സമിതികളുണ്ടാകും.

അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, വിദ്യാര്‍ത്ഥികള്‍, പൗരപ്രമുഖര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സമിതികള്‍ രൂപീകരിക്കുക. ഒക്ടോബര്‍ രണ്ടിനു മുമ്പ് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. നാലു ലക്ഷം വോളന്റിയര്‍മാരെ ഉപയോഗിച്ച് ഒരു കോടി ജനങ്ങളിലേക്ക് ലഹരി വിരുദ്ധ മുദ്രാവാക്യവും സന്ദേശവും എത്തിക്കും.

ലഹരി ഉപയോഗം തടയുന്നതു സംബന്ധിച്ച് എന്‍എസ്എസ്, എന്‍സിസി അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഇതിനു പുറമെ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പ്രവര്‍ത്തകര്‍ മുക്തധാര എന്നപേരില്‍ നാടകങ്ങള്‍ സംഘടിപ്പിക്കും. ഹോസ്റ്റലുകളില്‍ ലഹരി ഉപയോഗം തടയുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന ശ്രദ്ധയെന്ന കമ്മിറ്റി വിപുലപ്പെടുത്തും. ഹോസ്റ്റല്‍ വാര്‍ഡന്‍ ചെയര്‍മാനായ ശ്രദ്ധ കമ്മിറ്റികള്‍ ഇല്ലാത്ത ക്യാമ്പസുകളില്‍ ഉടന്‍ രൂപീകരിയ്ക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News