Oppo A17 നവരാത്രിയ്ക്ക് ഇന്ത്യയിലെത്തും; റിപ്പോര്‍ട്ടുകള്‍ പുറത്ത്

ഓപ്പോ A17 ഉടനെ ഇന്ത്യയിലെത്തുമെന്ന് സൂചന. ഓപ്പോ A17K, Oppo A77s എന്നിവയ്ക്കൊപ്പമായിരിക്കും ഇതും ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ലോഞ്ച് തീയതി ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഓപ്പോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

എന്നാല്‍ സൂചനകള്‍ അനുസരിച്ച് പുതിയ ഓപ്പോ എ-സീരീസ് ഫോണുകള്‍ ഒക്ടോബര്‍ ആദ്യ വാരത്തോടെ എത്തിയേക്കും. രാജ്യത്തെ ഓപ്പോ A17, A17K, A77s എന്നിവയുടെ വില വിവരങ്ങളും സൂചനയിലുണ്ട്. Oppo A17-ല്‍ 50 മെഗാപിക്‌സല്‍ AI- പവര്‍ഡ് ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം ഉണ്ടെന്ന് പറയപ്പെടുന്നു.

നവരാത്രി ആഘോഷത്തിന്റെ അവസാന ദിവസങ്ങളിലായിരിക്കും ഇതെത്തുക. Oppo A17K യുടെ വില 10,499 രൂപയായിരിക്കുമെന്ന് പറയപ്പെടുന്നു.50-മെഗാപിക്‌സല്‍ മെയിന്‍ സെന്‍സറാണ് ഫോണിന് ഉള്ളത്. AI- പവേര്‍ഡ് ഡ്യുവല്‍ റിയര്‍ ക്യാമറയുമുണ്ട്. 4GB റാമുമായി പെയര്‍ ചെയ്ത MediaTek Helio P35 (MT6765) SoC ആണ് ഇതിനുള്ളത്. ഡവലപ്പ് ചെയ്ത റാമിനും പ്രത്യേകതകളുണ്ട്.
ലെതര്‍-ഫീല്‍ ഡിസൈനൊപ്പം വാട്ടര്‍ പ്രൂഫിങ്ങില്‍ IPX4 റേറ്റിംഗും ലഭിച്ചിട്ടുണ്ട്.4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് ഓപ്പോ A17 വില MYR 599 (ഏകദേശം 10,600 രൂപ) യാണ് നിശ്ചയിച്ചിരിക്കുന്നത്. ലേക്ക് ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ രാജ്യത്ത് ലഭ്യമാകും.

ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കി കളര്‍ ഒഎസ്12.1.1 പ്രവര്‍ത്തിപ്പിക്കുന്ന ഒരു ഡ്യുവല്‍ സിം സ്മാര്‍ട്ട്ഫോണാണ് ഓപ്പോ A17. 6.56 ഇഞ്ച് HD+ (720×1,612 പിക്സല്‍സ്) ഡിസ്പ്ലേയുള്ള ഈ സ്മാര്‍ട്ട്ഫോണിന് 4GB പെയര്‍ ചെയ്ത MediaTek Helio P35 SoC ആണ് കരുത്ത് പകരുന്നത്.
ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമായി, 50 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറയും f/1.8 അപ്പേര്‍ച്ചര്‍ ലെന്‍സുള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവുമായാണ് ഓപ്പോ A17 ല്‍ വരുന്നത്. F/2.8 അപ്പേര്‍ച്ചര്‍ ലെന്‍സുള്ള 2-മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറുമുണ്ട് ഫോണില്‍. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി, f/2.2 അപ്പേര്‍ച്ചര്‍ ലെന്‍സുമായി കണക്ട് ചെയ്തിരിക്കുന്ന 5-മെഗാപിക്‌സല്‍ സെന്‍സറുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News