Jawa 42 Bobber: ജാവ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ ജാവ 42 ബോബര്‍ എത്തീ

ജാവ, ജാവ 42 എന്നീ 2 മോട്ടോര്‍സൈക്കിളുകളുമായി ക്ലാസിക് ലെജന്‍ഡ്സ് 2018-ല്‍ ആണ് ജാവ നെയിംപ്ലേറ്റ് വീണ്ടും അവതരിപ്പിച്ചത്. കമ്പനി ‘ഫാക്ടറി കസ്റ്റം’ ബോബര്‍ മോട്ടോര്‍സൈക്കിളായ ജാവ പെരാക്ക് 2019-ല്‍ പുറത്തിറക്കിയിരുന്നു. ഇതിന് വാങ്ങുന്നവരില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചു. ഇപ്പോള്‍, കമ്പനി പുതിയ ജാവ 42 ബോബര്‍ പുറത്തിറക്കി. അത് പ്രധാനമായും ഫാക്ടറി കസ്റ്റം ട്രീറ്റ്മെന്റോടുകൂടിയ ജാവ 42 ആണ്.

മിസ്റ്റിക് കോപ്പര്‍, മൂണ്‍സ്റ്റോണ്‍ വൈറ്റ്, ജാസ്പര്‍ റെഡ് (ഡ്യുവല്‍ ടോണ്‍) എന്നിങ്ങനെ ആകര്‍ഷകമായ മൂന്ന് നിറങ്ങളില്‍ പുതിയ ജാവ 42 ബോബര്‍ ലഭ്യമാകും എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മിസ്റ്റിക് കോപ്പറിന് 2,06,500 രൂപയും മൂണ്‍സ്റ്റോണ്‍ വൈറ്റിന് 2,07,500 രൂപയും ജാസ്പര്‍ റെഡിന് 2,09,187 രൂപയുമാണ് ദില്ലി എക്‌സ് ഷോറൂം വില. അടുത്ത ആഴ്ച ആദ്യം മുതല്‍ ജാവ യെസ്ഡി ഡീലര്‍ഷിപ്പുകളിലുടനീളം ഇത് ടെസ്റ്റ് റൈഡുകള്‍ക്കും ഡെലിവറികള്‍ക്കും ലഭ്യമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News