ലഹരി വിരുദ്ധ ക്യാമ്പയിന്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയില്‍:മുഖ്യമന്ത്രി|Pinarayi Vijayan

ലഹരി വിരുദ്ധ ക്യാമ്പയിന്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). മത-സാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ മത-സാമുദായിക സംഘടനകളും സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ചു.

വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ലഹരി വിരുദ്ധ ക്യാമ്പയിന്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇക്കാര്യം പരിഗണിക്കുന്നുണ്ടെന്ന് മത- സാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റെ് ഏജന്‍സികള്‍ക്ക് പുറമേ ജനകീയ പങ്കാളിത്തത്തോടു കൂടിയുള്ള പ്രവര്‍ത്തനം അത്യാവശ്യമാണ്. എല്ലാ മത സംഘടനകള്‍ക്കും ലഹരിവിരുദ്ധ കാഴ്ചപ്പാടാണ്. ഇതിനൊപ്പം ജനങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് എല്ലാ മത സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. വിവിധ ക്ലാസുകള്‍, സണ്‍ഡേ സ്‌കൂളുകള്‍, മദ്രസ, ഇതര ധാര്‍മ്മിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ലഹരി വിരുദ്ധ ആശയങ്ങള്‍ പകര്‍ന്നു നല്‍കണം. സ്‌കൂളുകളില്‍ ആവശ്യമായ കൗണ്‍സിലര്‍മാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരയായ കുട്ടികളെ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കണം. വിദ്യാര്‍ഥി-യുവജന സംഘടനകളെ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗഭാക്കാക്കാനും തീരുമാനിച്ചു. ഡി അഡിക്ഷന്‍ കേന്ദ്രങ്ങളും വ്യാപകമാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here