Sachy: ‘നിന്റെ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാന്‍ അത് ഏറ്റു വാങ്ങി’; ഹൃദയഭേദകമായി സിജിയുടെ വാക്കുകള്‍

ജീവിതത്തെയും സിനിമയെയും അത്രമേല്‍ ലളിതമായി കണ്ട സച്ചിയുടെ അയ്യപ്പനും കോശിയും ദേശിയ അവാര്‍ഡിന്റെ പ്രൗഡിയില്‍ തിളങ്ങുമ്പോള്‍ സച്ചിയുടെ ഓര്‍മ്മകളുമായി ഭാര്യ സിജി ദേശിയ അവാര്‍ഡ് ഏറ്റുവാങ്ങി. അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഡല്‍ഹിയിലെത്തിയ സിജിയുടെ ഫേസ്ബുക്ക് കുറിപ്പും ശ്രദ്ധേയമാവുകയാണ്.

കഥാന്ത്യത്തില്‍ കലങ്ങിത്തെളിയണം,കണ്ണീരു നീങ്ങി കളിചിരിയിലാവണം ശുഭം..സിനിമയ്ക്കും ജീവിതത്തിനും ശുഭന്ത്യം ആഗ്രഹിച്ച സച്ചിയുടെ അഭാവത്തില്‍ സച്ചിക്ക് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന് മുന്‍പ് സച്ചിയുടെ ഭാര്യ സിജി കുറിച്ച ഹൃദയത്തില്‍ നിന്നുള്ള വാക്കുകളും സച്ചിയുടെ ഓര്‍മകളും സാക്ഷിയായി..ലോകം ഏറ്റെടുക്കുമെന്ന് സച്ചി മുന്നേ പ്രവചിച്ച പാട്ടിനെ അവിസ്മരണായീയമാക്കിയ നഞ്ചിയമ്മയ്‌ക്കൊപ്പമുള്ള ചിത്രവും കൂടി പങ്കുവെച്ചായിരുന്നു സിജിയുടെ കുറിപ്പ്. സച്ചി ചരിത്രം തേടുന്നില്ലെന്നും സച്ചിയെ തേടുന്നവര്‍ക്കൊരു ചരിത്രമാണ് അദ്ദേഹമെന്നും സിജി പറഞ്ഞു

പ്രീയപ്പെട്ട സച്ചീ..

ഹൃദയം സന്തോഷം കൊണ്ടും നീ ഇല്ലാത്തത്തിന്റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്…
സ്വര്‍ഗ്ഗത്തില്‍ ഇരുന്നു നീയിത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്.

അതേ…

സിജി കുറിച്ചതുപോലെ സച്ചി ഇത് കാണുന്നുണ്ടാകും നമ്മളൊന്നും കാണാത്ത ആഴങ്ങള്‍ കണ്ട് അഭ്രപാളിയില്‍ പകര്‍ത്തിയ സച്ചിക്ക് ഈ നിമിഷങ്ങള്‍ എങ്ങനെ കാണാതിരിക്കാനാവും…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News