
നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തുമായി(Gold Smuggling Case) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ വിചാരണ നടപടികള്‍ ബംഗളൂരുവിലേക്ക്(Bengaluru) മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറഅറിന്റെ ആവശ്യത്തിനെതിരെ കേരളം സുപ്രീംകോടതിയെ(Supreme court) സമീപിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വി വേണുവാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഇ ഡി ഉന്നിയക്കുന്ന ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ വിചാരണ ബംഗുളുരുവിലേക്ക് മാറ്റാന്‍ ഉത്തരവിട്ടാല്‍ അത് സംസ്ഥാ ഭരണ നിര്‍വഹണത്തില്‍ വിപരീത ഫലമുണ്ടാക്കുമെന്ന് സംസ്ഥാനം ആരോപിക്കുന്നുണ്ട്. വിചാരണ അട്ടിമറിക്കപ്പെടുമെന്ന ഇ ഡിയുടെ ആശങ്ക സാങ്കല്‍പ്പികം മാത്രമെന്നും ആരോപിക്കുന്നു.
തങ്ങളുടെ വാദം കേള്‍ക്കാതെ വിചാരണ മാറ്റാന്‍ ഉത്തരവിടരുതെന്നും സംസ്ഥാനം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here