Boney M:’റാ റാ റാസ്പുട്ടിന്‍’ പിറന്നിട്ട് ഇന്നേക്ക് 44 വര്‍ഷം

മലയാളിയുടെ ഇഷ്ട സംഗീത ബാന്‍ഡായ ബോണിയമ്മിന്റെ റാ റാ റാസ്പുട്ടിന്‍ ഗാനം റിലീസ് ചെയ്തിട്ട് 44 വര്‍ഷം പിന്നിട്ടു . 1978 ഓഗസ്ത് 28 നാണ് ഈ ഗാനം പുറത്തിറക്കിയത്.

80 കളില്‍ നാട്ടിന്‍പുറത്തെ ക്ലബ്ബ് വാര്‍ഷികങ്ങളില്‍ ഡിസ്‌കോ ഡാന്‍സര്‍മാര്‍ തകര്‍ത്താടിയ കാലം മുതല്‍ ബോണിയം മലയാളിക്ക് പ്രിയപ്പെട്ട സംഗീത ബാന്‍ഡാണ്. ബോണിയെമ്മിന്റെ നാലര പതിറ്റാണ്ടോളം പഴക്കമുള്ള റാ റാ റാസ്പുട്ടിന്‍ ഗാനം ന്യൂജനറേഷന്‍ നെഞ്ചേറ്റിയതിന് പിന്നിലുള്ള സീക്രട്ട് കാലഹരണപ്പെടാത്ത സംഗീതം തന്നെ. ഈ പാട്ട് റഷ്യന്‍ ചക്രവര്‍ത്തിനി സാറിനയുടെ കിറുക്കനായ കാമുകന്‍ ഗ്രിഗോറി റാസ്പുട്ടിനെക്കുറിച്ചായിരുന്നു.

46 ആം വയസില്‍ ദുരൂഹ സാഹചര്യത്തിലായിരുന്നു റാസ്പുട്ടിന്റെ വിയോഗം. റാസ്പുട്ടിനെക്കുറിച്ച് പാടിയ ബോണിയെമ്മിന്റെ ലീഡ് സിംഗര്‍ ബോബി ഫാരലിന്റേയും ദാരുണാന്ത്യമായിരുന്നു.വേറിട്ട താളത്തിനൊപ്പം ഹിപ്പി ബോഹിമിയന്‍ വേഷവിതാനവും മലയാളിയുടെ ഇഷ്ടബാന്‍ഡായി ബോണിയെമ്മിനെ മാറ്റി. ജര്‍മന്‍ റെക്കോര്‍ഡ് പ്രൊഡ്യൂസര്‍ ഫ്രാങ്ക് ഫാരിയനായിരുന്നു ബോണിയെമ്മിന്റെ പ്രധാന ഗാനരചയിതാവ്. ലോകമെമ്പാടുമായി 80 ദശലക്ഷം ഹിറ്റുകളാണ് ബോണിയെം വിറ്റഴിച്ചത്.ബാപ്പി ലാഹ്രി കോപ്പിയടിച്ച് ഹിറ്റാക്കിയ പല ബോളിവുഡ് പാട്ടുകളുടെയും ഒറിജിനല്‍ ഈ കരീബിയന്‍ – ജര്‍മന്‍ സംഗീത ബാന്‍ഡിന്റേതായിരുന്നു. പാട്ടിന്റെ പുതിയ റീമിക്‌സ് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാണ്.

തലമുറകളെ നൃത്തമാടിക്കുന്ന ബോണിയെമ്മിന്റെ നിത്യഹരിത ഗാനങ്ങള്‍ മലയാളി സംഗീത പ്രേമികള്‍ക്ക് ഇന്നും പ്രചോദനമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News