Neelamperoor:ഇങ്ങോട്ട് പോരൂ…വേറെ ലെവലാണ് നീലംപേരൂര്‍

അധികം ആരും ശ്രദ്ധിക്കാതെ കിടന്നൊരിടം ഒരു നാടിന്റെ കൂട്ടായ്മയില്‍ കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുകയാണ്. കോട്ടയം ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന നീലം പേരൂര്‍(Neelamperoor) ഗ്രാമാണ് കുടുംബശ്രീ റീ ബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി മാറ്റത്തിന്റെ മാറ്റൊലി തീര്‍ക്കുന്നത്.

കോട്ടയം ജില്ലയുടെ അതിര്‍ത്തി പങ്കിടുന്ന നീലം പേരൂരിലെ ഈ ആമ്പല്‍ വസന്തം ഈ നാടിന്റെ ടൂറിസം സ്വപ്നത്തിനാണ് നിറം പകരുന്നത്.
ആരായാലും ശ്രദ്ധിക്കപ്പെടാതെ കിടന്നൊരു നാട്, വ്യത്യസ്തമായ വൈവിധ്യങ്ങളും കൊണ്ട്, ലോക ടൂറിസം ഭൂപടത്തിന്റെ നെറുകയിലേക്ക് നടന്നടുക്കുകയാണ്. ഉള്‍നാടന്‍ ചെറുവള്ളം യാത്രകള്‍, കുട്ടനാടിലെ മീന്‍പിടുത്തങ്ങള്‍ കണ്ടറിയുവാനും, പരിചരിക്കുവാനും അവസരം. ഒപ്പം കള്ള് ചെത്ത്,പായ നെയ്ത്ത്, ഓല മേടയലുമെല്ലാം ഇവിടെ എത്തിയാല്‍ ആര്‍ക്കും അനുഭവിച്ചറിയാം.

കായലിലെ വന്‍ പാടശേഖരങ്ങളുടെ നടുവില്‍ അന്തിയുറങ്ങാന്‍ അവസരം. ഒപ്പം നാടന്‍ പാട്ടുകളുടെ അകമ്പടിയില്‍ ആഘോഷരാവുകളും ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ റീ ബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായിട്ടാണ് നീലംപേരൂര്‍ എന്ന ഗ്രാമത്തില്‍ ഫുഡ് ടൂറിസം എന്ന ആശയം നടപ്പില്‍ വരുന്നത്. പദ്ധതി യഥാര്‍ത്ഥ്യമാകുന്നതോടെ മത്സ്യ ബന്ധനവും, കൃഷിയും നടത്തി ഉപജീവനം കഴിയുന്ന ആയിരങ്ങള്‍ക്ക് ഇത് ആശ്വാസമായി മാറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News