National Award: ആശാ പരേഖിനോടൊപ്പം ഗാനം ആലപിച്ച് നഞ്ചിയമ്മ; താളംപിടിച്ച് കേന്ദ്രമന്ത്രി

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ നഞ്ചിയമ്മയെ നിറഞ്ഞ കൈയ്യടികളോടെയാണ് പുരസ്‌കാര വേദി സ്വീകരിച്ചത്. എല്ലാവരും എഴുന്നേറ്റ് നിന്ന് നഞ്ചിയമ്മയ്ക്ക് ആദരവ് അര്‍പ്പിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് നിറഞ്ഞ ചിരിയോടെയാണ് നഞ്ചിയമ്മ ദേശീയ പുരസ്‌കാരം വാങ്ങിയത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

ദാദാ സാഹിബ് പുരസ്‌കാരം ഏറ്റുവാങ്ങിയ ആശാ പരേഖിനോടൊപ്പം ഇരുന്ന് നഞ്ചിയമ്മ ഗാനം ആലപിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്, നഞ്ചിയമ്മ ഗാനം ആലപിക്കുമ്പോള്‍ സമീപത്തു നിന്ന് താളംപിടിക്കുന്ന കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂറിനെയും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. നഞ്ചിയമ്മ പാടുന്ന ദൃശ്യവും അനുരാഗ് സിംഗ് ഠാക്കൂര്‍ ട്വിറ്ററില്‍ പങ്കുവച്ചു.

ഇതിനിടെ മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും, നടിക്കുള്ള പുരസ്‌കാരം അപര്‍ണാ ബാലമുരളിയും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്‌കാരം സച്ചിക്ക് പകരം ഭാര്യ സിജി സച്ചി പുരസ്‌കാരം ഏറ്റുവാങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News