Kattappana:കട്ടപ്പനയിലെ പ്രിജിന്‍ പൊളിയാണ് കേട്ടാ….

വാസ്തു ശാസ്ത്ര പഠനത്തിനിടയിലും ചിരട്ടയില്‍ ശില്‍പ്പങ്ങള്‍ തീര്‍ക്കുന്നതിന്റെ പണിതിരക്കിലാണ് കട്ടപ്പന(Kattappana) ഉപ്പുതറ സ്വദേശി പ്രിജിന്‍(Prijin) എന്ന പത്തൊമ്പതുകാരന്‍. ചിരട്ട ഉപയോഗിച്ച് വിവിധ കരകൗശല വസ്തുക്കളാണ് പ്രിജിന്റെ കരവിരുതില്‍ പിറവിയെടുത്തത്. ചിരട്ടയില്‍ തീര്‍ത്ത ഈ ശില്‍പ്പങ്ങള്‍ ആരെയും അമ്പരിപ്പിക്കുന്ന കാഴ്ചയാണ്.

ഉപയോഗശൂന്യമായി വലിച്ചെറിയുന്ന ചിരട്ടകള്‍ ഉപയോഗിച്ച് വിസ്മയിപ്പിക്കുന്ന ശില്‍പ്പങ്ങളാണ് പ്രിജിന്‍ നിര്‍മിച്ചിരിക്കുന്നത്. വ്യത്യസ്തങ്ങളായ ചിരട്ട പാത്രങ്ങള്‍, ഭരണികള്‍, കോപ്പകള്‍, കോഫി സെറ്റുകള്‍, ഡിന്നര്‍ സെറ്റുകള്‍ തുടങ്ങി നിരവധി നിത്യോപയോഗ വസ്തുക്കളും, അല്ലാത്തവയും പ്രജിന്‍ ചിരട്ടയില്‍ നിര്‍മിച്ചിട്ടുണ്ട്. വ്യത്യസ്ത രൂപങ്ങളില്‍ നിര്‍മിച്ചിട്ടുള്ള പൂച്ചെടികളാണ് ഇതില്‍ ഏറെ കൗതുകം.

പല രീതിയില്‍ ശേഖരിക്കുന്ന ചിരട്ടകളില്‍, കുറഞ്ഞത് ഏഴ് ദിവസമെങ്കിലും പണിപ്പെട്ടാണ് ഓരോ വസ്തുക്കളുടെയും നിര്‍മ്മാണം. പല ആകൃതിയില്‍ വെട്ടിയെടുക്കുന്ന ചിരട്ടകള്‍ ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന പശയും, ഇവക്ക് നിറം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന ഛായങ്ങളും ഒഴിച്ചാല്‍, ബാക്കിയെല്ലാം ചിരട്ട തന്നെ. ശില്‍പ്പങ്ങളിലെ വിടവുകള്‍ അടയ്ക്കാന്‍ പോലും ചിരട്ട പൊടിച്ചാണ് ഉപയോഗിക്കുന്നത്. പത്താം ക്ലാസ് മുതലാണ് പ്രിജിന്‍ ചിരട്ട ഉപയോഗിചുള്ള നിര്‍മാണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.

ഉപ്പുതറ വടക്കേപുത്തന്‍പുരക്കല്‍ പ്രകാശന്‍ – സരസു ദമ്പതികളുടെ മകനാണ് പ്രിജിന്‍. ആറന്‍മുളയില്‍ വാസ്തുശാസ്ത്ര വിദ്യാര്‍ഥിയാണ് നിലവില്‍. ഇപ്പോള്‍ പഠനത്തിന്റെ ഇടവേളകളില്‍ വീട്ടിലെത്തുമ്പോഴാണ് ചിരട്ടയില്‍ ജീവന്‍ തുടിക്കുന്ന കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നത്. നിരവധി ആളുകള്‍ ഈ വസ്തുക്കള്‍ വങ്ങിക്കുവാന്‍ പ്രജിനെ തേടിയെത്തുന്നു. ഇതിനൊപ്പം ഓര്‍ഡര്‍ അനുസരിച്ചും ശില്പങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News