National Award: സൂര്യ അവാര്‍ഡ് ഏറ്റു വാങ്ങുന്ന ചിത്രം പകര്‍ത്തി ജ്യോതികയും, ജ്യോതിക പുരസ്‌കാരം വാങ്ങുന്നത് പകര്‍ത്തി സുര്യയും; ചിത്രം വൈറല്‍

ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി താരദമ്പതികളായ സൂര്യയും ജ്യോതികയും. സൂരറൈ പ്രോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൂര്യ മികച്ച നടനായത്. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരവും സുധ കൊങ്കര സംവിധാനം ചെയ്ത ഈ ചിത്രത്തിനാണ്.

ചിത്രത്തിന്റെ നിര്‍മാതാവ് എന്ന നിലയില്‍ ജ്യോതികയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. സൂര്യയുടെയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള 2 ഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിച്ചത്.

രാഷ്ട്രപതി ദ്രൗപതി മുര്‍മുര്‍വില്‍ നിന്ന് പുരസ്‌കാരം വാങ്ങുന്ന നിമിഷങ്ങള്‍ ഇരുവരും ഫോണില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പുരസ്‌കാരം സ്വീകരിച്ച് തിരികെ എത്തിയ ശേഷം മക്കളായ ദിയയുടേയും ദേവിന്റേയും കഴുത്തില്‍ പുരസ്‌കാരങ്ങള്‍ അണിയിച്ചുള്ള ചിത്രങ്ങളും താരദമ്പതികള്‍ പങ്കുവച്ചു.

ഒരേ സമയം അഭിമാനവും അനുഗ്രഹീതവുമായി തോന്നുന്നുവെന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് ജ്യോതിക കുറിച്ചത്.

View this post on Instagram

A post shared by Jyotika (@jyotika)

68ാമത് ദേശീയ അവാര്‍ഡില്‍ അഞ്ച് പുരസ്‌കാരങ്ങളാണ് സൂരറൈ പോട്ര് വാരിക്കൂട്ടിയത്. മികച്ച ചിത്രം, മികച്ച നടന്‍, മികച്ച നടി, മികച്ച തിരക്കഥ, മികച്ച പശ്ചാത്തല സംഗീതം എന്നിവയാണ് ചിത്രത്തിനു ലഭിച്ച പുരസ്‌കാരങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here