Kochi:താടിയും മുടിയും വെട്ടി വേഷംമാറി; ഒടുവില്‍ പിടിയിലായി കൊലക്കേസ് പ്രതി

(Kaloor Murder Case)കലൂര്‍ കൊലപാതകക്കേസ് പ്രതിയെ സാഹസികമായി പിടികൂടി(accused arrest) പൊലീസ്. സംഭവം നടന്ന ഉടന്‍ നാടുവിട്ട മുഖ്യപ്രതി മുഹമ്മദ് ഹസന്‍ (25) വേഷവും രൂപവും മാറ്റിയായിരുന്നു ഒളിവുജീവിതം നയിച്ചിരുന്നത്. കൊലപാതകത്തെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിനായി സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിരുന്നു.

ഫോണ്‍ ഉപേക്ഷിച്ചായിരുന്നു പ്രതികള്‍ യാത്ര ചെയ്തിരുന്നത്. ഇവരുടെ കാര്‍ ബെംഗളൂരുവില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. ഇതിനുശേഷം മുഹമ്മദ് ഹസനും സംഘവും വേഷംമാറി വിവിധ സ്ഥലങ്ങളില്‍ താമസിച്ചുവരുകയായിരുന്നു. താടിയും മുടിയും വടിച്ചായിരുന്നു പ്രതി ഒളിവില്‍ കഴിഞ്ഞുപോന്നത്.

പ്രതികളെ സഹായിക്കാന്‍ സാധ്യതയുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരള-കര്‍ണാടക അതിര്‍ത്തിയില്‍നിന്ന് സംഘം പിടിയിലായത്. പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. പ്രാഥമിക ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here