V Sivankutty: ലഹരി വിരുദ്ധ ബോധവല്‍ക്കരണം: ഗാന്ധിജയന്തി ദിനത്തില്‍ സ്‌കൂള്‍ പരിപാടികള്‍ വിജയിപ്പിക്കാന്‍ ഏവരും കൈകോര്‍ക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ഗാന്ധിജയന്തി(Gandhi Jayanthi) ദിനത്തില്‍ സ്‌കൂളുകളില്‍ ആസൂത്രണം ചെയ്തിട്ടുള്ള പരിപാടികള്‍ വിജയിപ്പിക്കാന്‍ എല്ലാവരും കൈകോര്‍ക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി(V Sivankutty). രാവിലെ 10 മണിയ്ക്ക് ലഹരിവിരുദ്ധ പ്രചാരണ പ്രവര്‍ത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്നതാണ്.

അതത് പ്രദേശത്തെ ജനപ്രതിനിധികള്‍, കലാകായിക സാഹിത്യ പ്രതിഭകള്‍, പൊതുജനങ്ങള്‍ തുടങ്ങി പരമാവധി ആളുകളുടെ പങ്കാളിത്തത്തോടെ സ്‌ക്കൂള്‍ തല പരിപാടി രാവിലെ 9.30ന് ആരംഭിക്കാവുന്നതാണ്. ഈ ചടങ്ങില്‍ കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം പ്രദര്‍ശിപ്പിക്കേണ്ടതാണ്.

മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം തത്സമയം വീക്ഷിക്കുന്നതിനുള്ള സംവിധാനം എല്ലാ സ്‌കൂളുകളിലും ഒരുക്കേണ്ടതാണ്. പ്രസ്തുത പരിപാടികള്‍ എല്ലാ വിദ്യാര്‍ത്ഥികളും വീക്ഷിക്കുന്ന രീതിയില്‍ ഒരുമിച്ചുളള അസംബ്ലിയിലും സംപ്രേഷണം ചെയ്യാവുന്നതാണ്.

ഒക്ടോബര്‍ 2-ന് സ്‌കൂളിലേക്ക് എത്താന്‍ സാധിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും ഈ പരിപാടിയുടെ ഭാഗമാക്കാന്‍ ശ്രദ്ധിക്കണം. എല്ലാ അധ്യാപകരും അന്നേ ദിവസം സ്‌കൂളുകളില്‍ എത്തിച്ചേര്‍ന്ന് ശുചീകരണ പരിപാടികളോടൊപ്പം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. എന്‍.എസ്.എസ്, എസ്.പി.സി., എന്‍.സി.സി., സ്‌കൗട്ട് & ഗൈഡ്, ജെ.ആര്‍.സി., ലിറ്റില്‍ കൈറ്റ്‌സ്’, ആന്റി നാര്‍കോട്ടിക് ക്ലബ് , മറ്റ് ക്ലബുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ പരിപാടികളില്‍ സജീവമായി പങ്കെടുക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here