
ഇക്കഴിഞ്ഞ ദിവസം നടന്ന അര്‍ജന്റീന-ജമൈക്ക സൌഹൃദ മത്സരം സാക്ഷ്യം വഹിച്ചത് അതീവനാടകീയ രംഗങ്ങള്‍ക്കാണ്. കടുത്ത മെസി ആരാധകന്റെ സാഹസിക ശ്രമങ്ങളാണ് മത്സരത്തിനിടെ മെസിക്ക് തന്നെ പൊല്ലാപ്പായി മാറിയത്.
മത്സരം 64-ാം മിനിറ്റില്‍ എത്തിയപ്പോഴാണ് കാണികള്‍ക്കിടയില്‍ നിന്ന് ഒരാള്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്. അര്‍ജന്റൈന്‍ താരം ലിയോണല്‍ മെസിയുടെ കടുത്ത ആരാധകനായിരുന്നു കക്ഷി.മെസിയുടെ അടുത്തേക്ക് ഓടിയെത്തിയ ആരാധകന്‍ താരത്തിന്റെ കാല്‍ക്കല്‍ വീണു. ഇതുകണ്ട സഹതാരങ്ങള്‍ ഉടന്‍ കളി നിര്‍ത്തി. സുരക്ഷാ ജീവനക്കാര്‍ അതിവേഗം മെസിയുടെ അടുത്തേക്ക് ഓടിയെത്തി. പിന്നീട് ആറോളം സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ പൊക്കിയെടുത്താണ് ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയത്.
ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ മെസിയുടെ ഇരട്ട ഗോളില്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here