Delhi:സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു;10 വയസുകാരന് ദാരുണാന്ത്യം

(Delhi)ഡല്‍ഹിയില്‍ 10 വയസുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. കുട്ടിയെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് തട്ടികൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡും കയറ്റി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ 10 വയസുള്ള രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂര്‍ പ്രദേശത്ത് നിന്ന് സെപ്തംബര്‍ 18നാണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്തു. പ്രതിരോധിച്ചപ്പോള്‍ വടിയും ഇഷ്ടികയും ഉപയോഗിച്ച് മര്‍ദ്ദിച്ചു. സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡും കയറ്റി. എന്നാല്‍ തിരികെ വീട്ടിലെത്തിയ വിദ്യാര്‍ത്ഥി ഭയം കാരണം ആരോടും ഒന്നും തുറന്നുപറഞ്ഞില്ല.

വീട്ടുകാര്‍ ചോദിച്ചപ്പോള്‍ സുഹൃത്തുക്കളുമായി വഴക്കിട്ടതായാണ് കുട്ടി മറുപടി നല്‍കിയത്. കഴിഞ്ഞ മാസം 22ന് ആരോഗ്യനില വഷളായതോടെ കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. 14 ദിവസത്തിന് ശേഷം ശനിയാഴ്ച രാവിലെ കുട്ടി ചികിത്സയ്ക്കിടെ മരിച്ചു. ഹോസ്പിറ്റല്‍ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു. ഭയം മൂലം ആദ്യം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വീട്ടുകാര്‍ വിസമ്മതിച്ചെങ്കിലും പിന്നീട് കൗണ്‍സിലിങ്ങിന് ശേഷം ഇവര്‍ കേസ് നല്‍കാന്‍ തയ്യാറായി. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News