Changanassery:ദൃശ്യം മോഡല്‍ കൊലപാതകം; യുവാവിനെ കൊന്ന് വീട്ടില്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്തു; മൃതദേഹം കണ്ടെടുത്തു

(Alappuzha)ആലപ്പുഴയില്‍ നിന്ന് കാണാതായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം ചങ്ങനാശ്ശേരിയില്‍ വീടിന്റെ തറയില്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്തതായി കണ്ടെത്തി പൊലീസ്. യുവാവിന്റെ ബന്ധു താമസിക്കുന്ന വീട്ടിലെത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആലപ്പുഴ ആര്യാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് കിഴക്കേ തയ്യില്‍ പുരുഷന്റെ മകന്‍ ബിന്ദുമോന്റെ (43) മൃതദേഹമാണ് കണ്ടെത്തിയത്. ബിന്ദുമോന്റെ ബന്ധുവായ ചങ്ങനാശേരി എസി കോളനിയില്‍ മുത്തുകുമാറിന്റെ വീടിനു പിന്നിലുള്ള തറയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ബിന്ദുമോനെ കാണാനില്ലെന്നു വ്യക്തമാക്കി 28ന് ബന്ധുക്കള്‍ ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ചങ്ങനാശ്ശേരി പൂവത്ത് വീട്ടില്‍ എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News