പണമില്ലാത്തതിനാല്‍ ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടില്ല: മന്ത്രി വീണാ ജോര്‍ജ്|Veena George

പണമില്ലാത്തതിനാല്‍ ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്(Veena George). വയോജന സംരക്ഷണം വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. വയോജനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേകം ഇടപെടുന്നുണ്ടെന്നും മന്ത്രി കൈരളി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിനോട് ചേര്‍ന്നു നിന്നുകൊണ്ട് ആരോഗ്യ വകുപ്പും വയോജന സംരക്ഷണ കാര്യത്തില്‍ പ്രത്യേക കരുതല്‍ നല്‍കുന്നുണ്ട്.

ഉപേക്ഷിക്കപ്പെടുന്ന അമ്മമാരെ, അച്ഛന്‍മാരെയൊക്കെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ നീതി വകുപ്പ് സ്വീകരിക്കുമ്പോള്‍ അതുമായി ചേര്‍ന്നു നിന്നുകൊണ്ട് അവര്‍ക്ക് സൗജന്യ മരുന്നുകള്‍, സൗജന്യമായുള്ള ചികിത്സ നല്‍കുക തുടങ്ങിയ ക്രമീകരണങ്ങള്‍ ആരോഗ്യ വകുപ്പ് ചെയ്യുന്നുണ്ട്.

വയോജന സംരക്ഷണത്തില്‍ സാമൂഹ്യ നീതി വകുപ്പ് ഇതില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. വയോജന ക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാരും പ്രത്യേക ഇടപെടല്‍ നടത്തുന്നുണ്ട്. സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ നിരവധി അച്ഛന്‍മാരുമുണ്ട്. ഓരോ വ്യക്തിയും ക്ഷേമത്തോടെ സംരക്ഷിക്കപ്പെടുന്നു എന്നത് ഉറപ്പാക്കുകയാണ് ഒരു ക്ഷേമ സംസ്ഥാനം എന്ന നിലയില്‍ നമ്മുടെ സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.
ദേശീയ തലത്തില്‍ തന്നെ സൗജന്യ ചികിത്സ നല്‍കുന്ന ഏറ്റവും മികച്ച സംസ്ഥാനമായി കേരളം മാറി. അങ്ങനെ കേരളത്തിന്റെ ആരോഗ്യ വകുപ്പ് മികച്ച നേട്ടങ്ങളുമായി മുന്നോട്ട് പോവുകയാണ്-മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel