
കരുനാഗപ്പള്ളി(Karunagappalli) പുതിയകാവിലെ പി.എഫ്.ഐ കേന്ദ്രം കായിക പരിശീലനത്തിന് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. ആറ് മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തിയതിന്റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. റെയ്ഡ് സമയം പരിശീലനത്തിനായി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള 200ല്‍ അധികം പേര്‍ ഉണ്ടായിരുന്നു.
കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവിലാണ് കരുനാഗപ്പള്ളി പുതിയകാവിലെ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഒട്ടേറെ അജ്ഞാതര്‍ ഈ കേന്ദ്രത്തിലേക്ക് എത്തുന്നുവെന്ന് കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തില്‍ പരിശോധന നടത്താന്‍ സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡ് പോലീസിനോട് നിര്‍ദ്ദേശിച്ചത്. കരുനാഗപ്പള്ളി സിഐയുടെ നിറത്തില്‍ ആറു മാസങ്ങള്‍ക്കു മുമ്പ് കേന്ദ്രത്തില്‍ പരിശോധന നടത്തി. പരിശോധന സമയത്ത് 200 ഓളം പേര്‍ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു. കായിക പരിശീലനം നടത്താന്‍ ഉതകുന്ന രീതിയിലായിരുന്നു മൂന്നാം നിലയുടെ ഹാള്‍ ക്രമീകരിച്ചിരുന്നത്.
കേന്ദ്രത്തില്‍നിന്ന് ലഘുലേഖകള്‍ അടക്കം കണ്ടെത്തുകയും ചെയ്തു. ഇത് സംബന്ധിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.
എന്‍ഐഎ കഴിഞ്ഞദിവസം ഇതേ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ ചില രേഖകള്‍ കണ്ടെടുക്കുകയും ഹാര്‍ഡ് ഡിസ്‌ക്ക് പിടിച്ചെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെ എന്‍.ഐ.എ നേരിട്ട് എത്തി ഈ കേന്ദ്രം സീല്‍ ചെയ്യുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here