Ramesh Pisharody: ചാക്കോച്ചനൊപ്പം ബാത്ത് ടബ്ബില്‍, മഞ്ജുവിനൊപ്പം ഡാന്‍സ്; പിഷാരടിക്ക് പിറന്നാളാശംസകളുമായി താരങ്ങള്‍

സിനിമ ഇന്‍ഡസ്ട്രിയില്‍ ഏറെ സുഹൃത്തുക്കളുള്ള നടനാണ് കുഞ്ചാക്കോ ബോബന്‍. നടനും സംവിധാനയകനുമായ രമേശ് പിഷാരടിയുമായുള്ള ചാക്കോച്ചന്റെ സൗഹൃദം പ്രശസ്തമാണ്. രസികന്‍ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും ഇവര്‍ ആരാധകരെ ചിരിപ്പിക്കാറുണ്ട്. ഇപ്പോള്‍ പിഷാരടിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ശ്രദ്ധ നേടുന്നത്.

ബാത്ത്റൂമിലെ ബാത്തടബ്ബിനുള്ളില്‍ ഇരിക്കുന്ന കുഞ്ചാക്കോ ബോബനേയേും പിഷാരടിയേയുമാണ് ചിത്രത്തില്‍ കാണുന്നത്. ഈ രസകരമായ ചിത്രം എനിക്ക് പോസ്റ്റ് ചെയ്യാതിരിക്കാനായില്ല പ്രിയപ്പെട്ട പിഷൂ. ഞങ്ങളുടെ ജീവിതത്തിലെ ചിരിക്കുന്ന മുഖമായി നില്‍ക്കുന്നതിന് നന്ദി. മികച്ച സുഹൃത്തും പിന്തുണയും കുടുംബവും സഹതാരവും രസികനുമയി ഞങ്ങളുടെ ജീവിതം മനോഹരമാക്കുന്നതിനും നന്ദി. ഹാപ്പി ബര്‍ത്ത്ഡേ പിഷു ബോയ്. – എന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്.

പോസ്റ്റിന് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. നിരവധി പേര്‍ പിഷാരടിക്ക് പിറന്നാള്‍ ആശംസകളും അറിയിക്കുന്നുണ്ട്. പിഷാരടിക്കൊപ്പമുള്ള ഡാന്‍സ് വിഡിയോ പങ്കുവച്ചുകൊണ്ടാണ് മഞ്ജു വാര്യര്‍ ആശംസകള്‍ കുറിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here