Congress President Election: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; നേതാക്കളില്‍ ഭിന്നത രൂക്ഷം

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെ(Congress President Election) ചൊല്ലി നേതാക്കളില്‍ ഭിന്നത രൂക്ഷം. മനഃസാക്ഷി അനുസരിച്ച് വോട്ട് ചെയ്യാമെന്ന് കെ സുധാകരന്‍(K Sudhakaran) പറഞ്ഞു. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് കെ പി സി സി(KPCC) പറയില്ല. എഐസിസി അംഗങ്ങള്‍ക്ക് മനഃസാക്ഷി വോട്ട് ചെയ്യാം. ശശിതരൂരും മല്ലികാര്‍ജ്ജുന ഖാര്‍ഖെയും കഴിവുള്ള സ്ഥാനാര്‍ത്ഥികളെന്നും കെ സുധാകരന്‍ പറഞ്ഞു.

അതേസമയം, തങ്ങളുടെ വോട്ട് മല്ലിഗാര്‍ജുന്‍ ഗാര്‍ഗെക്കെന്നാണ് ചെന്നിത്തലയും വി ഡി സതീശനും പ്രതികരിച്ചത്.

രാജ്യത്ത് ഇനി 5 ജി യുഗം…

രാജ്യത്ത് ഇനി 5 ജി യുഗം(5G). 5 സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ മോദി നിര്‍വഹിച്ചു. ദില്ലി പ്രഗതി മൈതാനിലെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ 2022 ന്റെ ഉദ്ഘാടന വേളയിലാണ് 5 സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.

അതിവേഗ ഇന്റര്‍നെറ്റ്, ലേറ്റന്‍സി കുറയും, കൂടുതല്‍ ഡിവൈസുകള്‍ ഒരു ടവറിനു കീഴില്‍ തുടങ്ങി നിരവധി പ്രതേകതകളാണ് 5 ജി നല്‍കുന്നത്. സേവന-വാണിജ്യ-ശാസ്ത്ര സാങ്കേതിക രംഗത്തു മാത്രമല്ല, ടെലിമെഡിസിന്‍ അടക്കം ചികിത്സാരംഗത്തും 5 ജി ഏറെ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തുന്നത്. ആദ്യഘട്ടത്തില്‍ രാജ്യത്തെ തിരഞ്ഞെടുക്കപെട്ട 13 നഗരങ്ങളില്‍ മാത്രമാകും 5 ജി സേവനം ലഭ്യമാകുക. ഇന്ന് ഐതിഹാസിക ദിനമാണെന്നും 5 ജി അനന്ത സാധ്യതകളുടെ ആകാശം തുറന്നു തരുന്നു മെന്നും പ്രധാനമന്ത്രി നരേദ്രമോദി പറഞ്ഞു.

ദീപാവലിയോടെ ചെന്നൈ, മുംബൈ, ദില്ലി, കൊല്‍ക്കത്ത നഗരങ്ങളില്‍ സേവനം ലഭ്യമാക്കുമെന്ന് ജിയോ പ്രഖ്യാപിച്ചു.
5 ജി ഗ്രാമ നഗര വ്യത്യാസം ഇല്ലാതാക്കുമെ. ന്നും രാജ്യത്തിനെറ എല്ലാ ഭാഗങ്ങളിലും 2023 ഡിസംബര്‍ഓടെ ജിയോ 5 ജി എത്തിക്കുമെന്ന്
മുകേഷ് അംബാനി പറഞ്ഞു.

5ജി സേവനങ്ങള്‍ 8 നഗരങ്ങളില്‍ ഇന്നു മുതല്‍ തുടങ്ങുമെന്നും 2024 മാര്‍ച്ചോടെ രാജ്യമാകെ 5 ജി ലഭ്യമാക്കുമെന്നും എയര്‍ടെല്‍ മേധാവി
സുനില്‍ മിത്തല്‍ പറഞ്ഞു. സേവനങ്ങള്‍ ഉപഭോക്താകള്‍ക്ക് താങ്ങാവുന്ന നിരക്കിലാണെന്ന് ഉറപ്പ് വരുത്തുമെന്ന് ഐ ടി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ അടുത്തവര്‍ഷം മുതല്‍ 5 ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങും. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പേലെ സേ
വനങ്ങള്‍ ലഭ്യമാക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here