കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് : കെ എൻ ത്രിപാഠിയുടെ നാമനിർദേശ പത്രിക തള്ളി

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ജാര്‍ഖണ്ഡ് മുന്‍മന്ത്രി കെ എന്‍ ത്രിപാഠിയുടെ പത്രിക തള്ളി. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലും ഒപ്പുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉള്ളതിനാലുമാണ് ത്രിപാഠിയുടെ പത്രിക തള്ളിയതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി പറഞ്ഞു.

10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി നല്‍കിയിരുന്നത്. സൂക്ഷ്മപരിശോധനയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും ശശി തരൂരിന്റെയും നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചിട്ടുണ്ട്. മൂന്ന് പേരില്‍ നിന്നായി ആകെ 20 പത്രികകളാണ് ലഭിച്ചത്. സൂക്ഷ്മപരിശോധനയില്‍ ഇതില്‍ നാലെണ്ണം തള്ളിയെന്ന് മിസ്ത്രി വ്യക്തമാക്കി.

ഒക്ടോബര്‍ എട്ടുവരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. അതിനുശേഷം മത്സരചിത്രം വ്യക്തമാകും. ആരും പിന്മാറിയിട്ടില്ലെങ്കില്‍ തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കുമെന്നും മധുസൂദന്‍ മിസ്ത്രി പറഞ്ഞു. അങ്ങനെയെങ്കില്‍ ഈ മാസം 17 ന് വോട്ടെടുപ്പ് നടക്കും. ഒമ്പതിനായിരത്തിലേറെ വോട്ടര്‍മാരാണുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here