
പത്തനംതിട്ട റാന്നി പള്ളിപ്പടിക്ക് സമീപം റബർത്തോട്ടത്തിൽ അസ്ഥികൂടം കണ്ടെത്തി .തൊഴിലുറപ്പ് തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്.
തുടർന്ന് റാന്നി പോലീസ് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ അസ്ഥികൂടം റാന്നി സ്വദേശി സുധാകരന്റെതാണന്ന് തിരിച്ചറിഞ്ഞു.
4 മാസം മുൻപ് സുധാകരനെ കാണാതായതായി പോലീസിന് പരാതി ലഭിച്ചിരുന്നു. സമീപത്ത് നിന്നും കണ്ടെത്തിയ ഫോണും വസ്ത്രങ്ങളുമാണ് അസ്ഥികൂടം സുധാകരന്റതാണന്ന് തിരിച്ചറിയാൻ കാരണം. ആത്മഹത്യയാണന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം . അസ്ഥികൂടം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here