Rajasthan:പതിനാറുകാരിയെ 8 പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു; വീഡിയോ പ്രചരിപ്പിച്ചു

(Rajasthan)രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എട്ട് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാഞ്ഞതോടെയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. പ്രതികളെല്ലാം 20 വയസില്‍ താഴെ പ്രായമുള്ളവരെന്നും അന്വേഷണം ഊര്‍ജ്ജിതമെന്നും പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 16 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും 5000 രൂപ തട്ടിയെടുക്കുയും ചെയ്തു. പിന്നീട് 2 ലക്ഷത്തോളം രൂപ ആവശ്യപ്പെട്ടു ഭീഷണി പ്പെടുത്തി. ഇത് നല്‍കാഞ്ഞതോടെ പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. പ്രതികളെല്ലാവരും 20 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. രാജസ്ഥാനിലെ കിഷന്‍ഗഡിലാണ് സംഭവം. മുഖ്യപ്രതി സാഹില്‍ തന്റെ സഹോദരിയെ അടുത്തുള്ള സ്ഥലത്തേക്ക് വിളിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചില സ്വകാര്യ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അവള്‍ വന്നില്ലെങ്കില്‍ അവര്‍ അത് പരസ്യമാക്കുമെന്നും പറഞ്ഞുവെന്ന് പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് വിദ്യാര്‍ത്ഥിനി സ്ഥലത്തെത്തിയപ്പോള്‍ എട്ട് പേര്‍ ബലമായി വസ്ത്രം വലിച്ചു കീറുകയുംലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നാലെ ചിത്രങ്ങള്‍ കാണിച്ച് കുട്ടിയില്‍ നിന്നും പണം തട്ടാനും തുടങ്ങി. ഈ വര്‍ഷം ഏപ്രിലിനും ജൂണിനുമിടയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍ നിന്ന് പ്രതികള്‍ 50,000 രൂപ തട്ടിയെടുത്തത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെല്ലാവരും ഒളിവില്‍ പോയിരിക്കുകയാണെന്നും ഇവരെ പിടികൂടാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here