പൂച്ചയെ രക്ഷിക്കാന്‍ മനുഷ്യനെ വണ്ടി കയറ്റിക്കൊന്ന് പൂച്ച സ്‌നേഹിയായ യുവതി| Social Media

പൂച്ചയെ രക്ഷിക്കുന്നതിനായി ഒരു മനുഷ്യനെ വണ്ടി കയറ്റി കൊന്നു പൂച്ചസ്‌നേഹിയായ ഒരു സ്ത്രീ. കാലിഫോര്‍ണിയയിലാണ് സംഭവം. ഹന്നാ സ്റ്റാര്‍ എസ്സെര്‍ എന്ന ഇരുപതുകാരിയാണ് ലൂയിസ് ആന്റണി വിക്ടര്‍ എന്ന നാല്‍പതുകാരന് മേലെ വണ്ടിയിടിച്ച് കയറ്റി കൊന്നത്. ലൂയിസ് പൂച്ചയെ കൊല്ലാന്‍ പോകുന്നുവെന്ന് തെറ്റിദ്ധരിച്ചാണ് ഹന്നാ ഇയാള്‍ക്ക് നേരെ വണ്ടിയോടിച്ച് കയറ്റി കൊന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഹന്നയ്‌ക്കെതിരെ കൊലക്കുറ്റം ചാര്‍ത്തിയിരിക്കുന്നതായാണ് വിവരം. സെപ്റ്റംബര്‍ 25 -നാണ് ഹന്ന ലൂയിസിന് മേലെ വാഹനമിടിച്ച് കയറ്റിയത്. അപകടത്തില്‍ പരുക്കുകളേറ്റതിനെ തുടര്‍ന്ന് ഇയാള്‍ മരിക്കുകയായിരുന്നു. ഹന്ന തന്റെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു. അതിനിടെ ലൂയിസ് പൂച്ചയെ കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് ഹന്ന അലറി വിളിച്ചു. ലൂയിസ് ഹന്നയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ അതൊന്നും കേള്‍ക്കാന്‍ തയ്യാറാവാതെ തിരികെ തന്റെ വാഹനത്തിലേക്ക് തന്നെ കേറുകയും വാഹനം ലൂയിസിന് നേരെ ഓടിച്ച് വന്നു. ലൂയിസിന് നേരെ ഹന്ന മനഃപ്പൂര്‍വം വാഹനമോടിച്ച് വന്നുവെന്നാണ് കോടതി നിരീക്ഷണം.

ഹന്ന ചെയ്തത് മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത പ്രവൃത്തി ആണ് എന്ന് ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണിയായ ടോഡ് സ്പിറ്റ്‌സര്‍ പറഞ്ഞു. അപരിചിതനായ ഒരു മനുഷ്യന് നേരെ നടത്തിയ ഈ അക്രമത്തിന് ഏറ്റവും ഉയര്‍ന്ന ശിക്ഷ തന്നെ നല്‍കും എന്നും അറ്റോര്‍ണി പറഞ്ഞു. ഏതായാലും ഇതിനെല്ലാം കാരണമായിത്തീര്‍ന്ന ആ പൂച്ചയ്ക്ക് എന്ത് സംഭവിച്ചു എന്നത് ഇപ്പോഴും വ്യക്തമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News