
(Pakistan)പാകിസ്ഥാന് സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്(Official twitter account) ഇന്ത്യയില്‍ മരവിപ്പിച്ചു. നടപടി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണെന്ന് ട്വിറ്റര്‍ അറിയിച്ചു. നിയമപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് അക്കൗണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ഇന്ത്യയില്‍ നിന്നും സെര്‍ച്ച് ചെയ്യുമ്പോള്‍ പാക്കിസ്ഥാന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കാണിക്കുന്നത്.
നിയമവിരുദ്ധ ഉള്ളടക്കമുള്ളതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്നാണ് പുറത്തുവരുന്ന വിവരം. യുഎന്‍, തുര്‍ക്കി, ഇറാന്, ഈജിപ്ത് എന്നിവിടങ്ങളിലെ പാകിസ്ഥാന് എംബസികളുടെ ഔദ്യോഗിക അക്കൗണ്ടുകള്‍ ട്വിറ്റര്‍ ഇതുപോലെ തന്നെ ജൂണില്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു.
ഈ വര്‍ഷം ഓഗസ്റ്റില്‍ ‘വ്യാജവും ഇന്ത്യാ വിരുദ്ധവുമായ ഉള്ളടക്കം’ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തെന്ന പേരില്‍ വാര്‍ത്ത ചാനലുകള്‍ ബ്ലോക്ക് ചെയ്തിരുന്നു. പാകിസ്ഥാനില്‍ നിന്നുള്ള എട്ട് യൂട്യൂബ് അധിഷ്ഠിത വാര്‍ത്താ ചാനലുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും ഉള്‍പ്പെടെയാണ് ഇന്ത്യ ഓഗസ്റ്റില്‍ ബ്ലോക്ക് ചെയ്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here