കേന്ദ്ര സര്‍ക്കാര്‍ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നു:മുഖ്യമന്ത്രി| Pinarayi Vijayan

കേന്ദ്ര സര്‍ക്കാര്‍ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ഫെഡറല്‍ സംവിധാനത്തോട് നിക്ഷേധാത്മക നിലപാടാണ് കോണ്‍ഗ്രസ് എക്കാലവും സ്വീകരിച്ചിരുന്നത്.

അതേ നിലപാട് കൂടുതല്‍ രൂക്ഷമായി നടപ്പിലാക്കുകയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വെട്ടിക്കുറക്കുന്നു. കേന്ദ്ര വിഹിതം പങ്കിടുന്നതിനുള്ള മാനദണ്ഡം തീര്‍ത്തും അശാസ്ത്രീയമാണ്. കൂടുതല്‍ നേട്ടം കൈവരിച്ച മേഖലകള്‍ക്ക് അര്‍ഹതപ്പെട്ടതും കേന്ദ്രം നല്‍കുന്നില്ല. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ ജനാധിപത്യവത്ക്കരിക്കണമെന്നും അതിനുള്ള ഇടപെടലുകളാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News