ബില്ലുകൾ അനന്തമായി വൈകിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളി : ഗവർണർക്കെതിരെ മന്ത്രി പി രാജീവ്

ഗവർണർക്കെതിരെ മന്ത്രി പി രാജീവ് . ബില്ലുകൾ അധികകാലം പിടിച്ചു വെക്കാൻ ഗവർണർക്കാകില്ല എന്ന് മന്ത്രി പറഞ്ഞു . ആധികാരികത നിയമസഭക്ക് ആണെന്നും ബില്ല് പാസായിക്കഴിഞ്ഞാൽ അത് സഭയുടേത് ആണെന്നും ബില്ലുകൾ അനന്തമായി വൈകിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളി ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു . ‘ ഇന്ത്യൻ ഫെഡറിലിസവും ഗവർണറുടെ പദവിയും’ എന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ബിജെപിക്ക് എതിരെ ദേശീയ തലത്തിൽ ഐക്യമുണ്ടാകണം : എം കെ സ്റ്റാലിൻ

സി പി ഐ സംസ്ഥാന സമ്മേളനം: ‘ഫെഡറലിസവും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും , എന്ന വിഷയത്തിൽ സെമിനാറിൽ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ .

ഇത് തന്റെ സ്വന്തം പാർട്ടിയുടെ പരിപാടി പോലെയാണ് കാണുന്നത് എന്നും തൻറെ പേര് സ്റ്റാലിൻ ആയതിനാൽ നിങ്ങൾക്ക് എന്നെ വിളിക്കാതിരിക്കാനാകില്ല എന്നറിയാം എന്നും സ്റ്റാലിൻ സെമിനാറിൽ പറഞ്ഞു .

അതോടൊപ്പം ഇന്ത്യയെ മുഴുവൻ സംരക്ഷിക്കണമെങ്കിൽ ആദ്യം സംസ്ഥാനങ്ങളെ സംരക്ഷിക്കണം എന്നും അതോടൊപ്പം സംസാരിക്കാൻ മാത്രമല്ല പോരാടാനുള്ള സമയമാണെന്നും ,സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കേന്ദ്രം കൈകടത്തുന്നു എന്നും ബിജെപിക്ക് എതിരെ ദേശീയ തലത്തിൽ ഐക്യമുണ്ടാകണമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News