National Games:ദേശീയ ഗെയിംസ്;വനിതാ റിലേയില്‍ കേരളത്തിന് സ്വര്‍ണം

2022 ദേശീയ ഗെയിംസില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം. വനിതകളുടെ 4×100 മീറ്റര്‍ റിലേയില്‍ കേരളം സ്വര്‍ണം നേടി.

ഭാവിക, അഞ്ജലി.പി. ഡി, ഷില്‍ബി, ശില്‍ഡ എന്നിവരടങ്ങിയ ടീമാണ് കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയത്. ഫോട്ടോ ഫിനിഷില്‍ തമിഴ്നാടിനെ മറികടന്നാണ് കേരളം സ്വര്‍ണം നേടിയത്. ഇതോടെ കേരളത്തിന്റെ സ്വര്‍ണനേട്ടം മൂന്നായി ഉയര്‍ന്നു. നേരത്തേ റോളര്‍ സ്‌കേറ്റിങ്ങില്‍ കേരളം രണ്ട് സ്വര്‍ണം നേടിയിരുന്നു.

പുരുഷ വിഭാഗം 4×100 റിലേയില്‍ കേരളം വെള്ളിമെഡല്‍ നേടി. ഇഷാം, പ്രണവ്, അശ്വിന്‍, മിഥുന്‍ എന്നിവരടങ്ങിയ ടീമാണ് കേരളത്തിനായി വെള്ളി നേടിയത്. ഈ ഇനത്തില്‍ തമിഴ്നാടിനാണ് സ്വര്‍ണം. നേരത്തെ പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ കേരളത്തിന്റെ അരുണ്‍. എ.ബി. വെള്ളി നേടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News