രണ്ടര പതിറ്റാണ്ടിന്റെ പക; ദമ്പതിമാരെ തീകൊളുത്തി, ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

കിളിമാനൂര്‍ വടവൂരില്‍ അയല്‍വാസിയുടെ ആക്രമണത്തില്‍ പൊള്ളലേറ്റ് മരിച്ച പ്രഭാകരക്കുറുപ്പിന്റെ ഭാര്യയും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിമലയാണ് മരിച്ചത്. അയല്‍വാസി ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച ശേഷം ഇരുവരേയും പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. അക്രമം നടത്തിയ ശശിധരന്‍ നായര്‍ക്കും പൊള്ളലേറ്റിരുന്നു.

ശനിയാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രഭാകരക്കുറുപ്പിന്റെ വീട്ടിലെത്തിയ ശശിധരന്‍ ദമ്പതിമാരെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് ഇരുവരെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആക്രമണത്തിനിടെ ശശിധരന്‍ നായര്‍ക്കും പൊള്ളലേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രഭാകരക്കുറുപ്പിനെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെ എത്തുമ്പോഴേയ്ക്കും ജീവന്‍ നഷ്ടപ്പെട്ടു.
രണ്ടര പതിറ്റാണ്ടിലധികം നീണ്ട പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശശിധരന്‍ നായരുടെ മകനെ പ്രഭാകരക്കുറുപ്പ് നേരത്തെ ഗള്‍ഫില്‍ കൊണ്ടുപോയിരുന്നു. പ്രഭാകരക്കുറുപ്പ് ശശിധരന്‍ നായരുടെ മകന് അവിടെ ജോലി ശരിയാക്കി നല്‍കിയിരുന്നു. എന്നാല്‍ ഗള്‍ഫില്‍വെച്ച് മകന്‍ ജീവനൊടുക്കി. ഈ സംഭവത്തെത്തുടര്‍ന്ന് ഇരുകുടുംബങ്ങള്‍ക്കും ഇടയില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായാണ് വിവരം. ഈ തര്‍ക്കമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചത്.

പ്രഭാകരക്കുറുപ്പിന്റെ പീഡനം കൊണ്ടാണ് മകന്‍ ജീവനൊടുക്കിയതെന്നാണ് ശശിധരന്‍ നായര്‍ പറയുന്നത്. മകന്റെ മരണവുമായി ബന്ധപ്പെട്ട് പ്രഭാകര കുറുപ്പിനെതിരേ ശശിധരന്‍ നായര്‍ പരാതിയും നല്‍കിയിരുന്നു. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. ഈ കേസില്‍ ഇന്നലെ കോടതി പ്രഭാകരക്കുറുപ്പിനെ കുറ്റവിമുക്തനാക്കിയിരുന്നു. വിധി വന്ന പശ്ചാത്തലത്തിലാണ് ശശിധരന്‍ ആക്രമണം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News