
ദേശീയ ഗെയിംസില്‍ കേരളത്തിന് നാലാം സ്വര്‍ണം. ഫെൻസിംഗിൽ ആദ്യ സ്വർണ്ണ നേട്ടത്തോടെ കേരളത്തിന് ദേശീയ ഗെയിംസില്‍ നാലാം സ്വർണ്ണം .
വുമൺ ഫോയിൽ വ്യക്തിഗത ഇനത്തിൽ രാധിക പ്രകാശ് അവതി മണിപ്പൂരിൻ്റേ അനിതാ ദേവിയെ 15-12 സ്കോറിൽ പരാജയപ്പെടുത്തി ആണ് കേരളത്തിന് വേണ്ടി സ്വർണ്ണം നേടിയത് .
അതേസമയം ലോങ്ങ് ജമ്പിൽ കേരളത്തിന്റെ എം ശ്രീശങ്കറിന് വെള്ളിയും മുഹമ്മദ് അനീസ് യഹിയക്ക് വെങ്കലവും ലഭിച്ചു . ഇതോടെ കേരളത്തിന്റെ മെഡൽ നേട്ടം പത്തായി .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here