Pinarayi vijayan | ലഹരിക്കെതിരെ കർശന നടപടി , കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം : മുഖ്യമന്ത്രി

ലഹരിക്കെതിരെ കർശന നടപടി വേണമെന്ന് മുഖ്യമന്ത്രി . കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം എന്നും സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ ശ്രദ്ധിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു .

എല്ലാ പരാതികൾക്കും റസീപ്റ്റ് നൽകണം , എല്ലാ പൊലീസുകാർക്കും അന്വേഷണത്തിൽ ആധുനിക പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു . പൊലീസ് ഉന്നതതല യോഗത്തിൽ ആണ് മുഖ്യമന്ത്രിയുടെ നിർദേശം .

അതോടൊപ്പം ലഹരിക്കെതിരെ ഉള്ള പോരാട്ടം ശക്തിപ്പെടുത്തും , കർശന നടപടിയും ഉറപ്പാക്കും , സംഘടിത കുറ്റകൃത്യം തടയാൻ നടപടി കർശനമാക്കും , എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും കുറ്റാന്വേഷണത്തിനായി ആധുനിക സാങ്കേതിക പരിശീലനം നൽകും , സ്ത്രീകളുടെയും കുട്ടികളുടെയും പരാതികളിൽ ഉടനടി നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News