മലയാളി നഴ്സുമാർക്ക് 25 ലക്ഷം രൂപയുടെ ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം, അപേക്ഷിക്കാം

കോവിഡ് മഹാമാരിയുടെ സമയത്ത് ആരോ​ഗ്യ മേഖലയ്ക്ക് താങ്ങായ നഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയൻ നേഴ്സിം​ഗ് ​ഗ്രൂപ്പായ ഐഎച്ച്എൻഎയുടെ നേതൃത്വത്തിൽ 25 മലയാളി നഴ്സുമാർക്ക് പുരസ്കാരം. നഴ്സുമാർക്ക് 25 ലക്ഷം രൂപയുടെ ഐഎച്ച്എൻഎ ​ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം സമ്മാനിക്കും.

ഇന്ത്യ, ഓസ്ട്രേലിയ, യു എ ഇ, യു കെ, അമേരിക്ക എന്നിവടങ്ങളിൽ നിന്നുള്ള അ‍ഞ്ച് വീതം നഴ്സുമാർക്കാണ് അവാർഡുകൾ നൽകുന്നത്. ആദ്യ ഘട്ടമായി മെൽബണിൽ വച്ച് ഈ മാസം 29നു സംഘടിപ്പിക്കുന്ന ചടങ്ങിൽ സിനിമ താരങ്ങളായ ഇന്ദ്രജിത്ത്, അപർണ ബാലമുരളി എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്യും. ഡിസംബർ അവസാനവാരം കേരളത്തിൽ വച്ചു ക്ഷണിക്കപ്പെട്ട സദസിൽ ഇന്ത്യയിലെ മലയാളി നഴ്സുമാർക്കുള്ള അവാർഡുകൾ നൽകും.

കോവിഡ് കാലത്ത് മികവ് തെളിയിച്ച നഴ്സുമാർക്ക് നൽകുന്ന അവാർഡിനായി https://ihna.edu.au/ihna-global-covid-nursing-award/ എന്ന ലിങ്ക് വഴി അപേക്ഷ നൽകാം. നഴ്സുമാർക്ക് സ്വന്തമായോ മറ്റുള്ളവർ ഇവരുടെ സേവനത്തെ മുൻനിർത്തി നാമനിർദ്ദേശം ചെയ്യുകയും ചെയ്യാം. അപേക്ഷ പരി​ഗണിക്കുന്ന പ്രത്യേക ജൂറിയാണ് ഓരോ രാജ്യത്ത് നിന്നുള്ള അ‍ഞ്ച് വീതം നഴ്സുമാരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തി അവാർഡിനായി പരി​ഗണിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News