Kodiyeri Balakrishnan: ഒന്‍പതാം ക്ലാസില്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതം, എതിരാളിക്കും പോലും പ്രിയപ്പെട്ട സഖാവ്

സിപിഐഎമ്മിലെ ചിരിക്കുന്ന മുഖമാണ് സഖാവ് കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരിലെ കല്ലറ തലായി എല്‍ പി സ്‌കൂള്‍ അദ്ധ്യാപകന്‍ കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകന്‍ കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയത് സ്‌കൂള്‍ പഠനകാലത്താണ്. 1953 നവംബര്‍ 16 ജനിച്ച ബാലകൃഷ്ണന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് കെ എസ് എഫിന്റെ ( എസ് എഫ് ഐയുടെ ആദ്യ രൂപം) യൂണിറ്റ് സ്‌കൂളില്‍ ആരംഭിക്കുന്നതും അതിന്റെ സെക്രട്ടറിയായതും.

1980 മുതല്‍ 1982 വരെ യുവജനപ്രസ്ഥാനമായ ഡിവൈഎഫ്‌ഐയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1988ല്‍ ആലപ്പുഴയില്‍ വെച്ചു നടന്ന സിപിഎമ്മിന്റെ സംസ്ഥാനസമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണനെ പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്ത്. 1990 മുതല്‍ 1995 വരെ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1995ല്‍ കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാനസമ്മേളനത്തില്‍ അദ്ദേഹത്തെ പാര്‍ടിയുടെ സംസ്ഥാനസെക്രട്ടേറിയേറ്റിലേക്കും 2002ല്‍ ഹൈദരാബാദില്‍ വെച്ചു നടന്ന സിപിഎം പാര്‍ടി കോണ്‍ഗ്രസില്‍ വെച്ച് അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിലേക്കും തെരെഞ്ഞെടുത്തു. 2008ല്‍ കോയമ്പത്തൂരില്‍ വെച്ചു നടന്ന പാര്‍ടി കോണ്‍ഗ്രസിലാണ് അദ്ദേഹം സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ മെമ്പറായത്

2001 മുതല്‍ 2016 വരെ തലശ്ശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി 2006 മുതല്‍ 2011 വരെ കോടിയേരി പ്രവര്‍ത്തിച്ചു. 2015 ഫെബ്രുവരി 23ന് ആലപ്പുഴയില്‍ നടന്ന സിപിഎമ്മിന്റെ ഇരുപത്തിയൊന്നാം സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ ആദ്യമായി സിപിഐ (എം)ന്റെ സംസ്ഥാനസെക്രട്ടറിയായത്. 2018 ഫെബ്രുവരി 26ന് തൃശൂരില്‍ വെച്ചു നടന്ന സിപിഐ (എം)ന്റെ ഇരുപത്തിരണ്ടാമത്തെ സംസ്ഥാനസമ്മേളനത്തില്‍ കോടിയേരി വീണ്ടും സംസ്ഥാനസെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2022 ഓഗസ്ത് 28-ന് ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്ന് സിപിഐഎം സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News