കോടിയേരിയുടെ നിര്യാണം കേരളീയ സമൂഹത്തിന് വലിയ നഷ്ട്ടം : മന്ത്രി ജി ആർ അനിൽ

സി.പി.ഐ (എം) ന്റെ സമുന്നത നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ ദുഖവും അനുശോചനവും രേഖപ്പെടുത്തി. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും മാത്രമല്ല കേരളീയ സമൂഹത്തിനാകയും വലിയ നഷ്ടമാണ് കോടിയേരിയുടെ നിര്യാണത്തിലൂടെ വന്നു ചേർന്നിരിക്കുന്നത്.

വിദ്യാർത്ഥി – യുവജനപ്രസ്ഥാനങ്ങളിലുടെ വളർന്ന് വളരെ ദുരിത പൂർണ്ണമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയായി മാറുകയും കടുത്ത അഭിപ്രായ വ്യത്യാസങ്ങൾക്കും തർക്കങ്ങൾക്കുമുപരി രാഷ്ട്രീയ എതിരാളികൾക്ക് പോലും സ്നേഹധനനായ സുഹൃത്തായിരിക്കുകയും ചെയ്ത നേതാവായിരുന്നു സ. കോടിയേരി. സി.പി.ഐ സംസ്ഥാന സമ്മേളനത്തിലേയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റലിനെ ക്ഷണിക്കുന്നതിനായി ചെന്നൈയിൽ പോയപ്പോൾ അപ്പോളോ ആശുപത്രിയിൽ പോയി കോടിയേരിയെ സന്ദർശിക്കാൻ കഴിഞ്ഞത് മന്ത്രി ജി.ആർ. അനിൽ അനുസ്മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here