Kodiyeri Balakrishnan: കോടിയേരിയുടെ ജീവിതം ഒരു തുറന്ന പുസ്തകമായിരുന്നുവെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കോടിയേരിയുടെ ജീവിതം ഒരു തുറന്ന പുസ്തകമായിരിന്നുവെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ആശയവ്യതിയാനമുണ്ടായ ഘട്ടങ്ങളിലെല്ലാം ആശയ വ്യക്തതയോടെ പാര്‍ട്ടിയെ മുന്നോട്ടുനയിച്ച നേതാവാണ് കോടിയേരി ബാലകൃഷ്ണനെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ചെറിയ കുട്ടിയായിരിക്കുന്ന ഘട്ടം മുതല്‍ സംഘടനാപ്രവര്‍ത്തനത്തില്‍ മുഴുകി ഒരു ജീവിതകാലം മുഴുവന്‍ അതുമായി മുന്നോട്ടുപോയി കേരളത്തിന്റെ ജനങ്ങളുടെയാകെ പ്രീതി പിടിച്ചുപറ്റിയ ഏറ്റവും പ്രമുഖനായ ഒരു വിപ്ലവകാരിയായിരുന്നു സഖാവെന്നാണ് എം വി ഗോവിന്ദന്റെ വാക്കുകള്‍. കോടിയേരിയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം വി ഗോവിന്ദന്റെ വാക്കുകള്‍

പരമാവധി ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും സഖാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സഖാവിന്റെ നിര്യാണം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ജനങ്ങള്‍ക്കാകെയും തീരാത്ത നഷ്ടമാണ്. ചെറിയ കുട്ടിയായിരിക്കുന്ന ഘട്ടം മുതല്‍ സംഘടനാപ്രവര്‍ത്തനത്തില്‍ മുഴുകി ഒരു ജീവിതകാലം മുഴുവന്‍ അതുമായി മുന്നോട്ടുപോയി കേരളത്തിന്റെ ജനങ്ങളുടെയാകെ പ്രീതി പിടിച്ചുപറ്റിയ ഏറ്റവും പ്രമുഖനായ ഒരു വിപ്ലവകാരിയായിരുന്നു സഖാവ്. കോടിയേരിയുടെ ജീവിതം ഒരു തുറന്നുവച്ച പുസ്തകം പോലെ എല്ലാവര്‍ക്കും വായിക്കാന്‍ സാധിക്കുന്ന ഒന്നാണ്. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ ഭാഗമായാലും ജനങ്ങളോടൊപ്പം നില്‍ക്കുന്ന ജനകീയ പ്രക്ഷോഭങ്ങളും സമരങ്ങളും അതിന്റെ ഭാഗമായിട്ടുള്ള എല്ലാ തരത്തിലുമുള്ള പ്രവര്‍ത്തനങ്ങളിലും കേരളത്തിലെ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതില്‍, ആശയവ്യതിയാനമുണ്ടായ ഘട്ടങ്ങളിലെല്ലാം ആശയ വ്യക്തതയോടെ പാര്‍ട്ടിയെ മുന്നോട്ടുനയിച്ച ഏറ്റവും പ്രമുഖനായ ഒരു മാര്‍ക്സിസ്റ്റ്, ലെനിനിസ്റ്റ് നിലപാട് സ്വീകരിച്ച് മുന്നോട്ടുപോയ നേതാവിനെയാണ് നമുക്ക് നഷ്ടമായിട്ടുള്ളത്. സഖാവിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News