
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച സഖാവ് കേരളത്തിലെ തൊഴിലാളിവര്‍ഗ്ഗത്തെ സംഘടിപ്പിക്കാനും തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. നിയമസഭാ സാമാജികന്‍, സംസ്ഥാന ആഭ്യന്തരമന്ത്രി, സംസ്ഥാന സെക്രട്ടറി എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. അടിയന്തരാവസ്ഥക്കാലത്ത് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി സംഘടനയെ നയിച്ച സ. കോടിയേരി അതെ കാലഘട്ടത്തില്‍ 16 മാസം മിസാത്തടവുകാരനായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സൗമ്യ മുഖമായിരുന്ന സ. കോടിയേരി കേരളത്തിലെയും ഇന്ത്യയിലെയും തൊഴിലാളി വര്‍ഗ്ഗത്തിന്റെ എക്കാലത്തെയും കരുത്തനായ നേതൃത്വമായിരുന്നു.
സമാനതകളില്ലാത്ത സംഭാവനകള്‍ പ്രസ്ഥാനത്തിനും ജനങ്ങള്‍ക്കും വേണ്ടി നല്‍കിയ സഖാവിന്റെ സ്മരണയ്ക്ക് മുന്നില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
എളമരം കരീം എംപി,
ജനറല്‍ സെക്രട്ടറി, സിഐടിയു സംസ്ഥാന കമ്മിറ്റി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here