ADVERTISEMENT
എല്ലാവരെയും ഒരുമിച്ചുനിര്‍ത്തി നിശ്ചയദാര്‍ഢ്യത്തോടെ പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ച നേതാവായിരുന്നു സഖാവ് കോടിയേരി എന്ന് എ വിജയരാഘവന്‍.
കുറിപ്പ്
എല്ലാവരെയും ഒരുമിച്ചുനിര്‍ത്തി നിശ്ചയദാര്‍ഢ്യത്തോടെ പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ച നേതാവായിരുന്നു സഖാവ് കോടിയേരി. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് വന്ന കോടിയേരി വലിയ പ്രതിസന്ധികളെ നേരിട്ടാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായി ഉയര്‍ന്നത്.
അടിയന്തരാവസ്ഥയെയും വിവിധ കാലങ്ങളിലെ പോലീസ് ഗുണ്ടാ അക്രമങ്ങളെയും സധൈര്യം നേരിട്ടുകൊണ്ട് പ്രസ്ഥാനത്തെ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ വലതുപക്ഷ മേല്‍ക്കോമയില്‍ നിന്ന് ഇന്ന് കാണുന്ന ഇടതുപക്ഷ സ്വാധീനത്തിലേക്ക് എത്തിക്കാന്‍ നിര്‍ണ്ണായക പങ്കാണ് അദ്ദേഹം വഹിച്ചത്. സംഘപരിവാറിന്റെ തീവ്ര വര്‍ഗീയതക്കെതിരെ കേരളത്തിലെ ജനങ്ങളെ അണിനിരത്തി പ്രതിരോധം സൃഷ്ടിക്കാന്‍ അദ്ദേഹം എന്നും മുന്നില്‍ ഉണ്ടായിരുന്നു.
ബന്ധപ്പെടുന്ന എല്ലാവരിലും ഊഷ്മളമായ സ്‌നേഹ സൗഹൃദങ്ങള്‍ പടര്‍ത്തുന്ന സവിശേഷത അദ്ദേഹത്തിന് സ്വന്തമായിരുന്നു.
വിദ്യാര്‍ത്ഥിപ്രസ്ഥാന കാലം മുതല്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച എല്ലാ ഘട്ടങ്ങളിലും സഖാവ് കോടിയേരിയുമായി അടുത്ത ആത്മബന്ധം സൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എപ്പോഴും നേര്‍വഴിക്ക് പ്രസ്ഥാനത്തെ നയിക്കാന്‍ പ്രചോദനമായ സമീപനമാണ് കോടിയേരിയുടേത്. എപ്പോഴും പാര്‍ട്ടിയായിരുന്നു സഖാവിന്റെ പരിഗണയില്‍ ആദ്യം ഉണ്ടായിരുന്നത്. ഈ നഷ്ടം വാക്കുകളില്‍ ഒതുക്കാന്‍ സാധിക്കുന്നതല്ല.
പ്രിയ സഖാവിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
എ വിജയരാഘവന്‍
Get real time update about this post categories directly on your device, subscribe now.