Kodiyeri Balakrishnan: ‘ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളിൽ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി’; കോടിയേരിയുടെ മരണത്തിൽ ദുഃഖിതനായി വിഎസ്

സിപിഐഎം(cpim) നേതാവ് കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri Balakrishnan) നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍(VS Achuthanandan). മകന്‍ അരുണ്‍ കുമാറാണ് വിഎസിന്റെ അനുശോചനം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

Obituary: Gentle and approachable, Kodiyeri Balakrishnan was a  troubleshooter for the CPI(M) and its government in Kerala - The South First

അച്ഛനോട് വിവരം പറഞ്ഞപ്പോൾ ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളിൽ ഒരു നനവ് വ്യക്തമായി കാണാനായിയെന്ന് അരുണ്‍ കുമാർ പറഞ്ഞു. “അനുശോചനം അറിയിക്കണം” എന്നു മാത്രം അദ്ദേഹം പറഞ്ഞുവെന്നും അരുണ്‍ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.

former Chief Minister VS Achuthanandan condoled the demise of Kodiyeri  Balakrishnan. | 'ഒരു നിമിഷം നിശബ്ദനായി, കണ്ണുകളില്‍ നനവ്'; പ്രിയ സഖാവിന്റെ  വിയോഗത്തില്‍ വിഎസ് - Malayalam Oneindia

ഫേസ്ബുക്ക് കുറിപ്പ്

ഞെട്ടലും വേദനയും ഉളവാക്കുന്ന ആ വാർത്ത ശ്രവിച്ചുകഴിഞ്ഞു. സ. കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു. ആദ്യം ചെയ്തത് അച്ഛനോട് വിവരം പറയുകയാണ്. ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളിൽ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി. “അനുശോചനം അറിയിക്കണം” എന്നു മാത്രം പറയുകയും ചെയ്തു.

ഈറനണിഞ്ഞ് വിഎസ്': കോടിയേരിയുടെ മരണത്തിൽ വിഎസിന്റെ പ്രതികരണം-കുറിപ്പ് | VS  Achuthanandan responds to Kodiyeri Balakrishnan's demise

അച്ഛന്റെ അനുശോചനം യശഃശരീരനായ കോടിയേരിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയല്ലാതെ മറ്റൊന്നും ഇത്തരുണത്തിൽ ചെയ്യാനില്ലല്ലോ എന്ന വേദന മനസ്സിൽ കനംതൂക്കുന്നു. അച്ഛനോട് ഏറ്റവും ആദരവും സ്നേഹവും പുലർത്തിയ നേതാവായിരുന്നു, സ. കോടിയേരി ബാലകൃഷ്ണൻ. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായിരുന്ന കാലത്തും അച്ഛനുമായി സൂക്ഷ്മമായ ഹൃദയബന്ധം പുലർത്തിയിരുന്ന മഹാനായ കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗത്തിൽ എന്റെ അനുശോചനംകൂടി അറിയിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News