‘ജീവകാരുണ്യ പ്രവര്‍ത്തനം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി കാണണം…’കോടിയേരിയുടെ അവസാന വാക്കുകള്‍ ഇങ്ങനെ…| Kodiyeri Balakrishnan

ഇ കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ട്രസ്റ്റിന്റെ പ്രവര്‍ത്തനം നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക് ആശ്വാസം നല്‍കും. അത് പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് സാധിക്കണം. സിപിഐഎം ജീവകാരുണ്യ പ്രവര്‍ത്തനം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായാണ് കാണുന്നത്. പാര്‍ട്ടിയുടെ മെമ്പര്‍മാര്‍, അനുഭാവികള്‍, എല്ലാവരും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമാകണം. തങ്ങള്‍ക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു ചെറിയ ഭാഗമെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെയ്ക്കണം. വളണ്ടിയര്‍മാരാകാന്‍ തയാറുളളവര്‍ പരമാവധി വളണ്ടിയര്‍മാരാകണം.

വളണ്ടിയര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ പാര്‍ട്ടിക്ക് നല്ല രീതിയില്‍ സാധിച്ചിട്ടുണ്ട്. കേരളത്തില്‍ ഒരു ലക്ഷം വളണ്ടിയര്‍മാരെ റിക്രൂട്ട് ചെയ്യണമെന്നാണ് പാര്‍ട്ടിയുടെ ലക്ഷ്യം. കേരളത്തിലെ എല്ലാ ജില്ലകളിലും സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരത്തിലുള്ള കേന്ദ്രങ്ങലെ ശക്തിപ്പെടുത്തികൊണ്ട് അത് വിപുലമാക്കുക എന്നതാണ് പാര്‍ട്ടി ലക്ഷ്യംവെയ്ക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ കാലോചിതമായ മാറ്റം വരുത്തണമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള സ്വാന്തന പരിചരണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സന്നദ്ധമായത്. തിരുവനന്തപുരം ജില്ലയില്‍ ഏറ്റവും നല്ല നിലയില്‍ ഇത് സംഘടിപ്പിക്കാന്‍ സാധിച്ചു. 10 കോടി രൂപ ഇതിനു വേണ്ടി സമാഹരിക്കാന്‍ ജില്ലാ കമ്മിറ്റിക്ക് സാധിച്ചു എന്നുള്ളത് വളരെയധികം മാതൃകാപരമാണ്. ഇത്തരത്തിലുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത് കൊണ്ടാണ് സിപിഐഎം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ഭക്ഷണമില്ലാത്തവര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുക, സാധാരണക്കാരുടെ ചികിത്സാ സൗകര്യങ്ങള്‍ ഏറ്റെടുക്കുക…ഇതിന്റെയെല്ലാം ഫലമായിട്ടാണ് പിണറായി വിജയന്‍ ഗവണ്‍മെന്റിന് അംഗീകാരവും ജനപിന്തുണയും നേടാന്‍ സാധിച്ചിട്ടുള്ളത്. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ഗവണ്‍മെന്റാണ് ഇടതുപക്ഷ ഗവണ്‍മെന്റ്. അതുകൊണ്ട് തന്നെ ഈ ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നു. പുതിയ രാഷ്ട്രീയ വെല്ലുവിളികള്‍ നേരിടുന്നു. അതിന്റെ കേന്ദ്രം ദില്ലിയാണ്. അതിന്റെ ആസ്ഥാനം ആര്‍എസ്എസ് ഓഫീസാണ്. ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ ചേര്‍ന്നുകൊണ്ട് ഇടതുപക്ഷത്തിനെതിരായി നടപ്പാക്കുന്ന ഇടപെടലുകള്‍ ഇപ്പോള്‍ കേരളത്തില്‍ രാജ്ഭവന്‍ ആസ്ഥാനമായി തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ എതിരാളികള്‍ പല രൂപത്തില്‍ ആക്രമിച്ചെന്നു വരും. അത്തരത്തിലുള്ള നീക്കങ്ങളെ ജനങ്ങളെ ഉപയോഗിച്ചുകൊണ്ട് നേരിടണം. ജനങ്ങളുടെ ശക്തിയാണ് സിപിഐഎമ്മിന്റെ ശക്തി, ജനങ്ങളുടെ ശക്തിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തി. ഏത് വെല്ലുവിളികളെയും അതിജീവിച്ച് മുന്നോട്ട് പോകാന്‍ സാധിക്കും. ഇതിനെയൊക്കെ നേരിടാന്‍ തക്ക വിധത്തില്‍ ശക്തിപൂര്‍വം പ്രവര്‍ത്തിക്കാന്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനൊപ്പം പാര്‍ട്ടിക്ക് സാധിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News