
(Kodiyeri Balakrishnan)കോടിയേരി സിപിഐഎമ്മിന്റെ ശബ്ദവും മുഖവുമെന്ന് സിപിഐ നേതാവ് സി ദിവാകരന്‍(C Divakaran). കോടിയേരി ഇല്ലാത്ത കേരളമാണ് ഇനിയെന്നും കേരള രാഷ്ട്രീയത്തിലെ വിസ്മയമായിരുന്നു കോടിയേരിയെന്നും അദ്ദേഹം പ്രതികരിച്ചു.
അഭിപ്രായവ്യത്യാസങ്ങള്‍ ഒഴിവാക്കി പോകാന്‍ കോടിയേരിയാണ് മുന്‍കൈയെടുക്കുന്നത്. അദ്ദേഹം കേരളം കണ്ട പ്രഗത്ഭനായ ആഭ്യന്തര മന്ത്രിയായിരുന്നു. മറ്റാരേക്കാളും കോടിയേരിയെ താന്‍ സ്‌നേഹിക്കുന്നു- സി ദിവാകരന്‍ പറഞ്ഞു.
കോടിയേരി ഉണ്ടെങ്കില്‍ എല്‍ഡിഎഫില്‍ തര്‍ക്കങ്ങളില്ല. സ്‌നേഹ സ്വരൂപനാണ് കോടിയേരി. സിപിഐഎമ്മിന്റെ ശബ്ദവും മുഖവുമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമെന്നും സി ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here